ന്യൂദല്‍ഹി: ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാക്കളില്‍ ഒരാളും കൊടും ഭീകരനുമായ യാസിന് ഭട്ടക്കലെന്ന അഹമ്മദിന്റെ എന്‍ഐഎയിലെ കസ്റ്റഡി കാലാവധി നീട്ടി. സെപ്റ്റംബര്‍ 22 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.
നേരത്തെ യാസിന് പദ്ധതിയിട്ടിരുന്ന ഗോവയും മറ്റു തീര പ്രദേശങ്ങളും എന്‍ഐഎ സന്ദര്‍ശിച്ചിരുന്നു. ഗോവയിലെ യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങള്‍ യാസിന് പരിശീലിപ്പിച്ചിരുന്നോയെന്ന് എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സംസ്ഥാനം ജാഗ്രത പാലിച്ചിരുന്നു.
അതെസമയം ഭട്ക്കലിന്റെ കൂട്ടാളിയായിരുന്ന അസദുള്ളാഹ് അഖ്ത്തര്‍ അടുത്തിടെ പിടിക്കപ്പെട്ടിരുന്നു.
ഓഗസ്റ്റ്് 29നാണ് ഇന്തോ പാക്ക് അതിര്‍ത്തിയില്‍ നിന്ന് മുപ്പത്ത് വയസ്സുകാരനായ യാസിനെ പിടികൂടിയത്. 2006 മുതല്‍ രാജ്യത്തിലുടനീളം നടന്ന സ്ഫോടന പരമ്പരകളില്‍ ഇയാള്‍ക്ക് വ്യക്തമായ പങ്കുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: