ധാക്ക: ബംഗ്ലാദേശില്‍ 1971ല്‍ നടന്ന വിമോചന സമരത്തില്‍ കൊടും ക്രൂരതയും വിമോചന പോരാളികളെ കൊന്നൊടുക്കിയതിനും ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുള്‍ ഖാദര്‍ മൊല്ലയെ വധശിക്ഷയ്ക്ക് വിധിച്ചു.
നേരത്തെ കീഴ്ക്കോടതി ഇദേഹത്തെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരുന്നത്. എന്നാല്‍ അതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
വിമോചന പോരാട്ടകാലത്തു നടന്ന കൂട്ടക്കൊലയ്ക്കും മാനഭംഗങ്ങള്‍ക്കും അബ്ദുള്‍ ഖാദര്‍ മൊല്ലയ്ക്കു വളരെ അധികം പങ്കുള്ളതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: