ബംഗളൂര്: സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് രാജ്യമെങ്ങും ചര്‍ച്ച നടക്കുമ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ സ്ത്രീകളുടെ ഡ്രസ് കോഡില്‍ പിടിമുറുക്കുന്നു. സ്ത്രീകള്‍ ഏതെല്ലാം ഡ്രസ് ധരിക്കണമെന്നും എതെല്ലാം ധരിക്കരുതെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. വനിതാ ജീവനക്കാര്‍ ജോലിസ്ഥലത്ത് ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നതു നിരുത്സാഹപ്പെടുത്തി സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. സാല്‍വാര്‍ കമ്മീസും സാരിയും ധരിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഈ മാസം 12 നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
ജോലിസ്ഥലത്ത് ഓരോരുത്തരും മാന്യതയോടെ കാണപ്പെടുന്നതിനാണിതെന്ന് പേഴ്സണല്‍ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വിഭാഗം സെക്രട്ടറി ശാലിനി രജനീഷ് വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുമതിയോടെയാണ് ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഓഫീസുകളിലെ കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ജോലിക്കാര്‍ക്കും ഇത് ബാധകമാണെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. ചില വസ്ത്രവിധാനങ്ങള്‍ തൊഴില്‍ സ്ഥലത്തിന്റെ മാന്യത തകര്‍ക്കുന്നതും പ്രകോപനപരവുമാണെന്നും അതിനാലാവാം ഇത്തരത്തിലൊരു സര്ക്കുലറെന്നുമാണ് കര്‍ണാടക സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് അസോസിയേഷന് പ്രസിഡന്റ് എല്‍. ഭൈരപ്പ പ്രതികരിച്ചത്. എന്നാല്‍ സര്‍ക്കുലറിനെ ശക്തമായി എതിര്‍ത്ത് വനിതാ-സാമൂഹ്യ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: