ഇസ്ലാമാബാദ്: സമാധാന ചര്‍ച്ചകള്‍ക്കു മുന്നോടിയായി 4,500 താലിബന്‍ തടവുകാരെ മോചിപ്പിക്കണമെന്ന് പാക്കിസ്ഥാനോട് പാക് താലിബന്‍ വ്യവസ്ഥവെച്ചു. വനമേഖലകളില്‍നിന്ന് അടിയന്തിരമായി സൈന്യത്തെ പിന്‍വലിക്കണമെന്നതാണ് മറ്റൊരു വ്യവസ്ഥ. ഇതോടെ സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യത അകലുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ താലിബന്‍ പാക്കിസ്ഥാനില്കൂടുതല് അക്രമങ്ങള്‍ നടത്തിയേക്കുമെന്ന ഭയവും ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി തുടരുന്ന അക്രമ പരമ്പരകള്‍ക്ക് അറുതി കാണാനെന്ന ലക്ഷ്യത്തിലാണ് ചര്‍ച്ചകള്‍ക്ക് ആലോചിച്ചത്.
തടവുകാരുടെ മോചനവും സൈനിക പിന്തിരിയലും വേണമെന്ന് ടെഹ്റിക് -ഇ-താലിബാന് പാക്കിസ്ഥാന് (ടിടിപി) വക്താവ് ഷഹീദുള്ള ഷാഹിദ് പ്രസ്താവിക്കുകയായിരുന്നു. ‘പാക്കിസ്ഥാന് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് സംശവും ദുരൂഹതകളും നീക്കുകയാണ്. ഈ രണ്ട് ആവശ്യങ്ങള്‍ സാധിച്ചു കിട്ടിയില്ലെങ്കില്‍ ചര്‍ച്ച മുന്നോട്ടു പോകില്ല,” ടിടിപി വക്താവ് പറഞ്ഞു.
പാക്കിസ്ഥാന് അമേരിക്കയുമായി അഫ്ഗാന് വിമോചന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ഉണ്ടായസംഭവങ്ങളില് താലിബാന്-അല്‍ക്വയ്ദ ശക്തികള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളില്‍ 40,000 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി പാക്കിസ്ഥാന് വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: