ബംഗളൂരു: നരേന്ദ്രമോദിയുടെ സ്ഥാനലബ്ധിക്ക് പിന്തുണയേകി കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ബിജെപിയില്‍ തിരിച്ചെത്തുന്നു. നിലവില്‍ കര്‍ണാടക ജനതപക്ഷ പ്രസിഡന്റാണ് യെദ്യൂരപ്പ. ബിജെപിയിലേക്ക് മടങ്ങുന്ന കാര്യം സപ്തംബര്‍ 18, 19 തീയതികളില്‍ കെജെപിയുടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്ത തീരുമാനിക്കുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കി.
നരേന്ദ്രമോദിയുടെ പേര് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി നേതൃത്വം പ്രഖ്യാപിച്ച് അധികം വൈകാതെ തന്നെ യെദ്യൂരപ്പ തന്റെ ഇംഗിതം അറിയിച്ചു. ദേശീയ ജനാധിപത്യ സഖ്യത്തെ ശക്തിപ്പെടുത്താന്‍ ഈ തീരുമാനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ആര്‍ജെഡി എംപി ബിജെപിയില്‍ ചേര്‍ന്നു. വിര്ചന്ദ്ര പാസ്വാനാണ് നൂറുകണക്കിന് അനുയായികളോടൊപ്പം ശനിയാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് മംഗള്‍ പാണ്ഡെ പാസ്വാനെയും അനുയായികളെയും പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്വാഗതം ചെയ്തു. ആശയപരമായി താന്‍ ബിജെപിയോട് യോജിക്കുന്നതായും മോദിയുടെ നേതൃത്വത്തില്‍ കഠിനപരിശ്രമം നടത്തി എന്‍ഡിഎയെ അധികാരത്തില്‍ തിരിച്ചെത്തിക്കുമെന്നും പാസ്വാന് പറഞ്ഞു. പട്ടികജാതി സീറ്റായ നവാഡയില്‍ നിന്നുമാണ് പാസ്വാന് 14-ാമത് ലോക്സഭയിലെത്തിയത്. അദ്ദേഹത്തെ കൂടാതെ നവാഡ മുന്‍ കൗണ്‍സിലര്‍ സുചി സിംഗ്, സീമ ഓജ, പി.എന്‍. മിശ്ര, സാധന സിംഗ് എന്നിവരുടെ ബിജെപിയില്‍ ചേര്‍ന്നു.
മോദിയുടെ സ്ഥാനാര്‍ഥിത്വം ഗുജറാത്തിലെമ്പാടും വമ്പന്‍ ആഘോഷങ്ങള്‍ക്കാണ് തിരികൊളുത്തിയത്. പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തുമാണ് സംസ്ഥാനത്തെമ്പാടുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടിയത്.
പാര്‍ട്ടി സംസ്ഥാന കാര്യാലയത്തിന് മുന്നില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്.സി. ഫാല്‍ദു വിവരം പറഞ്ഞയുടനെ പ്രവര്‍ത്തകര്‍ വാദ്യോപകരണങ്ങള്‍ മുഴക്കിയും നൃത്തം വച്ചും ആഹ്ലാദം പങ്കിട്ടു.
മോദിയുടെ ഇളയ സഹോദരന് പങ്കജ് മോദി, അമ്മ ഹിരബ്ബയ്ക്ക് മധുരം നല്കി സന്തോഷം പ്രകടിപ്പിച്ചു. മോദിയുടെ അമ്മ ഇപ്പോള്‍ പങ്കജിന്റെ ഗാന്ധിനഗറിലെ സെക്ടര്‍-22ലാണ് താമസിക്കുന്നത്. വഡോദര, സൂറത്ത്, വല്‍സഡ്, രാജ്കോട്ട് തുടങ്ങി മറ്റു സ്ഥലങ്ങളിലും വന്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: