മുംബൈ: സഖ്യകക്ഷികളുമായി ചേര്‍ന്ന് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് രാജ്നാഥ് സിംഗ സര്‍ക്കാര്‍ രൂപീകരണത്തില്‍ പൂര്‍ണ്ണപ്രതീക്ഷ പ്രകടിപ്പിച്ചത്. 2014 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 272 ലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. 272ലധികം സീറ്റുകള്‍ തങ്ങള്‍ക്ക് നല്കിയാല് ആഗോളതലത്തില്‍ അഭിമാനം നല്കുന്ന വിധത്തില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മാറ്റുന്ന ഒരു സര്‍ക്കാര്‍ രൂപീകരിക്കും. പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച സഖ്യകക്ഷികളെല്ലാം ചേര്‍ന്നുള്ള സര്‍ക്കാരായിരിക്കും അധികാരം ലഭിച്ചാല്‍ രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ അദ്വാനിക്ക് പ്രതിഷേധമുണ്ടെന്ന റിപ്പോര്‍ട്ട് സിംഗ് പാടെ തള്ളിക്കളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: