കൊച്ചി: മലയാളി താരം വി.എ. ജഗദീഷ് ഇന്ത്യന്‍ എ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. വെസ്റ്റ് ഇന്‍ഡീസുമായി ഷിമോഗയിലും ഹൂബ്ലിയിലും വച്ച് നടക്കുന്ന രണ്ട് ദ്വിദിന മത്സരങ്ങളിലേക്കാണ് ജഗദീഷ് വീണ്ടും തിരഞ്ഞടുക്കപ്പെട്ടത്. കഴിഞ്ഞ സീസണിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയവരില്‍ ഒരാളാണ് ജഗദീഷ്. കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച ശാഫി ദുരാഷ ട്രോഫിയില്‍ രണ്ട് സെഞ്ച്വറികളും ഒരു ഡബിള്‍ സെഞ്ച്വറിയുമായാണ് ജഗദീഷ് തിളങ്ങിയത്. ഈ മാസമാദ്യം വിശാഖപട്ടണത്ത് വച്ച് ന്യൂസിലന്റ് എ ടീമുമായി നടന്ന മത്സരത്തില്‍ 91 റണ്‍സോടെ മികച്ച പ്രകടനമാണ് ഈ മലയാളി താരം കാഴ്ച വച്ചത്. ഇതെല്ലാം കണക്കിലെടുത്താണ് ഇന്ത്യ എ ടീമില്‍ ജഗദീഷിനെ നിലനിര്‍ത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചത്. ആദ്യ മത്സരം ഒക്ടോബര്‍ രണ്ട് മുതല്‍ അഞ്ച് വരെ ഷിമോഗയിലും രണ്ടാം മത്സരം 9 മുതല്‍ 12 വരെ ഹൂബ്ലിയിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: