തിരുവല്ല: കമ്പ്യൂട്ടറൈസ്ഡ് ഗോള്‍ഡ് പ്യൂരിറ്റി അനലൈസറായ അഗോറ വിപണിയിലിറക്കി തിരുവല്ല മിഡാസ് കോര്പ്പറേഷന് സ്വര്‍ണ്ണ ഇടപാടുകളില്‍ ശ്രദ്ധേയരാകുന്നു. മുക്കുപണ്ടങ്ങള്‍ പണയം വച്ചുള്ള കുറ്റകൃത്യങ്ങള്‍ ഏറിവരുന്ന സാഹചര്യത്തിലാണ് വ്യാജസ്വര്‍ണ്ണം കണ്ടെത്തുവാന്‍ കഴിയുന്ന അഗോറ ശ്രദ്ധയാകര്‍ഷിക്കുന്നത്. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര് ഉപയോഗിച്ച് ആര്‍ക്കിമിഡീസ് തത്വത്തില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തില്‍ സ്വര്‍ണ്ണത്തിന്റെ തൂക്കം, പരിശുദ്ധി, മാറ്റ് എന്നിവ കൃത്യമായും രേഖപ്പെടുത്തും. സ്വര്‍ണ്ണ ഇടപാട് നടത്തുന്ന വ്യക്തിയുടെ ചിത്രവും യന്ത്രത്തില്‍ ശേഖരിച്ച് വയ്ക്കാന്‍ കഴിയുന്നതോടെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇടപാട് നടത്തിയ വ്യക്തിയെ തിരിച്ചറിയാന്‍ കഴിയും.
ഇലക്ട്രോണിക്സ് റീജിയണല്‍ ടെസ്റ്റ് ലാബോറട്ടറി (ERTL) അംഗീകാരമുള്ള അഗോറയ്ക്ക് വിപണനസാദ്ധ്യത ഏറിവരുന്നതായി മിഡാസ് കോര്പ്പറേഷന് ഡയറക്ടര്‍മാരായ കൃഷ്ണകുമാറും, അനീഷ് ജോസഫും പറയുന്നു. മിഡാസ് കോര്‍പ്പറേഷന്റെ മഞ്ഞാടിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്നും 9447003834, 9961262686 എന്നീ നമ്പരുകളില്‍നിന്നും അഗോറയെ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: