കൊച്ചി: ഇന്ത്യാ ഇന്‍ഫോലൈന്‍ ലിമിറ്റഡിന്റെ സബ്സിഡിയറിയായ ഇന്ത്യാ ഇന്‍ഫോ ലൈന്‍ ഫിനാന്‍സ് ലിമിറ്റഡ് ആയിരം രൂപ വീതം മുഖവിലയുള്ള 5,250 ദശലക്ഷം രൂപ വരുന്ന റിഡീമബിള്‍ നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ സെപ്റ്റംബര്‍ 17ന് പുറത്തിറക്കും. 5,250 ദശലക്ഷം രൂപയുടെ അധിക അപേക്ഷകള്‍ കൂടി ശേഖരിക്കാനാവുന്ന ആകെ 10,500 ദശലക്ഷം രൂപയുടെ എന്‍സിഡിയാണ് ഈ ബാങ്ക് ഇതര ധനകാര്യ സ്ഥാപനം പുറത്തിറക്കുന്നത്.
പ്രതിമാസാടിസ്ഥാനത്തിലും വാര്‍ഷികാടിസ്ഥാനത്തിലും പലിശ നല്‍കുന്നതിനുള്ള അവസരം ഇതിനുണ്ട്. പ്രതിമാസാടിസ്ഥാനത്തിലെ പലിശ വാങ്ങുന്നവര്‍ക്ക് പ്രതിവര്‍ഷം 12.68 ശതമാനം നേട്ടവും വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനവും ലഭിക്കും.
ആയിരം രൂപ മുഖവിലയുള്ള അഞ്ച് എന്‍സിഡികള്‍ മുതല്‍ അപേക്ഷിക്കാവുന്നതാണ്. മൂന്നു വര്‍ഷത്തേക്കും അഞ്ചു വര്‍ഷത്തേക്കുമാണ് ഇതില്‍ നിക്ഷേപം നടത്താനാവുക. 2013 ഒക്ടോബര്‍ നാലു വരെ അപേക്ഷകള്‍ നല്‍കാം.
തങ്ങളുടെ സവിശേഷമായ വായ്പാ വിലയിരുത്തല്‍ പ്രക്രിയയുടേയും ആഭ്യന്തര നിയന്ത്രണ സംവിധാനങ്ങളുടേയും പ്രതിഫലനമായി വെല്ലുവിളികള്‍ നിറഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തില്‍ പോലും കുറഞ്ഞ നിലയിലുള്ള നിഷ്ക്രിയ ആസ്തികളാണുള്ളതെന്ന് ഇന്ത്യാ ഇന്‍ഫോലൈന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ആര്. വെങ്കിട്ടരാമന് ചൂണ്ടിക്കാട്ടി.
വിശദമായ പ്രോസ്പക്ടസ് കമ്പനിയുടെ വെബ്സൈറ്റായ www.iiflfinance.com -ലും എന്‍.എസ്.ഇ., ബി.എസ്.ഇ. എന്നിവയുടെ സൈറ്റുകളായ www.nseindia.com; www.bseindia.com എന്നിവയിലും ലഭ്യമാണ്.
ലീഡ് മാനേജര്‍മാരുടെ സൈറ്റുകളായwww.axiscapital.co.in, www.iiflcap.com, www.trustgroup.co.in, www.idbicapital.com എന്നിവയിലും കോ ലീഡ് മാനേജര്‍മാരുടെ www.rrfinance.com/rrfcl.com, www.karvy.com, www. smccapitals.com www.idbitrustee.co.in എന്ന സൈറ്റുകളിലും ഇതു ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: