പ്രേമം ഏതെങ്കിലും ഒരു സ്ഥലത്തുനിന്ന് കീഴോട്ട് ഇറങ്ങി വരുന്നതല്ല. അത് ആളുകളുടെ ഹൃദയത്തില്‍ നിന്ന് ഉത്ഭവിക്കുന്നതാണ്. മനുഷ്യന് പ്രേമം കൂടാതെ ജീവിക്കാന്‍ സാധിക്കുകയില്ല. രണ്ടുവ്യക്തികള്‍ തമ്മിലുള്ള ബന്ധം പുലര്‍ത്തുന്നതില്‍ പ്രേമം വ്യത്യസ്ത രൂപങ്ങള്‍ കൈക്കൊള്ളുന്നു. ഭാര്യയും ഭര്‍ത്താവും, അമ്മയും കുഞ്ഞും, രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ തുടങ്ങിയവ. പക്ഷേ അടിസ്ഥാനപരമായി പ്രേമം അന്തര്‍ധാരയായി എല്ലാ മനുഷ്യരിലും സ്ഥിതിചെയ്യുന്നു.
ഈശ്വരന് എവിടെയാണ് എന്നൊരു ചോദ്യം ഉന്നയിക്കുകയാണെങ്കില്‍ ഈശ്വരന് എല്ലാ ജീവികളിലും പ്രേമരൂപത്തില്‍ സ്ഥിതി ചെയ്യുന്നു എന്ന് ഉത്തരം പറയാം. പ്രേമം പരന്ന് വ്യാപിച്ചുകിടക്കുന്ന ജീവിതമാണ് യഥാര്‍ത്ഥ ജീവിതം. പ്രേമമില്ലാത്ത ജീവിതം നിരര്‍ത്ഥകമാണ്. പ്രേമമാണ് എല്ലാ സദ്ഗുണങ്ങളുടെയും ഉത്ഭവസ്ഥാനം. എല്ലാ ഗുണങ്ങളും പ്രേമത്തില്‍ ലയിക്കുന്നു.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: