മുംബൈ: കളികളത്തില്‍ ചെക്കിന്റെ ഇതിഹാസ ടെന്നീസ് താരം മാര്‍ട്ടിന നവരത്തിലോവയാണ് തനിക്ക് പ്രചോദനമെന്ന് ലിയാണ്ടര്‍ പെയ്സ്.
താന്‍ മാര്‍ട്ടീനയ്ക്ക് ഒപ്പം നിരവധി തവണ കളിക്കള ത്തിലിറങ്ങയിട്ടുണ്ടെന്ന് പറഞ്ഞ പെയ്സ് തന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താനായത് മാര്‍ട്ടീന പ്രചോദനമേകിയതു കൊണ്ടാണെന്നും പറഞ്ഞു.
ആരോഗ്യം നിലനിര്‍ത്തുന്നതിലും ജീവിത രീതിയില്‍ വരുത്തിയ മാറ്റങ്ങളും ടെന്നീസിന് പ്രയോജനപ്പെടുത്തുന്നതിനായി തന്നെ സഹായിച്ചത് മാര്ട്ടീനയാണെന്ന് പെയ്സ് വാചാലനായി. 2002 മുതല്‍ 2005 വരെ മിക്സഡ് ഡബിള്‍സില്‍ കൂട്ടാളികളായിരുന്ന മാര്‍ട്ടീനയും പെയ്സും രണ്ട് ഗ്രാണ്ട്സ്ലാമുകളാണ് സ്വന്തമാക്കിയത്.
2003ലെ ഓസ്ട്രേലിയന്‍ ഓപ്പണും വിംബിള്ഡനുമാണ് ഇവരിരുവരുടേയും കൂട്ടാളിത്തത്തില് പിറന്നത്. യുഎസ് ഓപ്പണ്‍ ഡബിള്‍സില്‍ കിരീടം നേടി മുബൈയിലെ ചത്രപദിശിവജി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
ഗ്രാന്‍ഡ്സ്ലാം അടക്കമുള്ള ടെന്നീസ് ടൂര്‍ണമെന്റുകളില്‍ പ്രായം പരിഗണിക്കാതെ കളിക്കാന്‍ മാര്‍ട്ടീന നവരത്തിലോവ നല്കിയ ഊര്‍ജം വളരെ വലുതായിരുന്നെന്ന് ലിയാഡര്‍ പെയ്സ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ച യു.എസ്.ഓപ്പണ്‍ പുരുഷ വിഭാഗം ഡബ്ള്‍സ് കിരീടം പെയ്സ് നേടിയിരുന്നു. ഇതോടെ ഗ്രാണ്ട്സ്ലാം നേടുന്ന പ്രായം കൂടിയ ആദ്യ പുരുഷ താരമെന്ന എന്ന ബഹുമതിക്കും ലിയാണ്ടര്‍ പെയ്സ് ഉടമയായി മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: