ആറ്റിങ്ങല്‍: കായംകുളത്ത് നിന്നും തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ ബലിയിടാന്‍ വന്ന ഒരു കുടുംബത്തിലെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. മാവേലിക്കര മേലാം പള്ളി പുതുമന വടക്കതില്‍ വീട്ടില്‍ ഗോപി (56) ഗോപിയുടെ സഹോദരി കൈത തെക്കെമംഗലത്ത് നാരായണന്റെ ഭാര്യ കമലമ്മ(56) ഗോപിയുടെ സഹോദരന് കുട്ടന്റെ ഭാര്യ വിളയില്‍ വടക്കതില്‍ വീട്ടില്‍ ഉഷ(44)എന്നിവരാണ് മരിച്ചത്.കാര്‍ ഓടിച്ചിരുന്ന ചെട്ടികുളങ്ങര സ്വദേശി അജയകുമാര്‍ (26) കായംകുളം വിളയില്‍ വടക്കതില്‍ വീട്ടില്‍ കുട്ടന് (56), ഭാര്യ ശാന്തമ്മ (54), മക്കളായ കൃഷ്ണമ്മ (36), അജി (26), രാമരാജന്‍ (55), സുശീല (47), സുകുമാരന്‍ (62), പത്മാവതി (50), എന്നിവര്‍ക്കാണ് പരിക്കേറ്റത്.ആറ്റിങ്ങലിന് സമീപം ആലംകോട് ജംഗ്ഷനില്‍ ഇന്നലെ രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം.
ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും വന്ന സ്വകാര്യ ബസ് ആലംകോട് ബസ് സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുമ്പോള്‍ അമിതവേഗതയില്‍ എതിര് ദിശയില്‍ നിന്നും വന്ന സ്കോര്‍പിയോ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റ ഒമ്പത് പേരില്‍ ഏഴു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധിക്യതര്‍ അറിയിച്ചു. അമിത വേഗതയാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: