കൊച്ചി : പോളോയുടെ പുതിയ മോഡലായ ജിടി ടിഡിഐ (ഡീസല്‍) ഫോക്സ് വാഗണ്‍ വിപണിയിലിറക്കി. ഇതിന്റെ 77 കിലോവാട്ട്, 105 പിഎസ് കരുത്ത് പ്രദാനം ചെയ്യുന്ന 1.6 ലിറ്റര്‍ 4 – സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന് ഡീസല്‍ ഹാച്ച്ബാക്ക് വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റതാണെന്ന് ഫോക്സ്വാഗണ് പാസഞ്ചര്‍ കാര്‍സ് മാനേജിങ് ഡയറക്ടര്‍ അരവിന്ദ് സക്സേന പറഞ്ഞു. മികച്ച ഇന്ധന ക്ഷമതയാണ് പോളോ ജിടി ടിഡിഐയുടെ മറ്റൊരു സവിശേഷത, 19.78 കിലോ മീറ്റര്‍ മെയിലേജാണ് കമ്പനി അവകാശപ്പെടുന്നത്. 8.08 ലക്ഷം രൂപയാണ് ദല്‍ഹി എക്സ് ഷോറൂം വില.
4400 ആര്‍പിഎമ്മില്‍ പരമാവധി 77 കിലോ വാട്ട് / 105 പിഎസ് കരുത്തും 1500-2500 ആര്‍പിഎമ്മില്‍ പരമാവധി 250 എന്‍എം ടോര്‍ക്കും പോളോ ജിടി ടിഡിഐ ലഭ്യമാക്കുന്നു. 5- സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്സാണ് ജിടി ടിഡിഐയുടേത്.
എസ്ട്രാഡാ 185/60 ആര് 15 അലോയ് വീല്‍, ബ്ലാക്ക് ഫിനിഷോടുകൂടിയ ഹാലജന്‍ ഹെഡ്ലാമ്പ്, ജിടി ക്രോം ഫ്രണ്ട് ഗ്രില്‍, ഗാല്‍വനൈസ്ഡ് ബോഡി, ബോഡികളേഡ് എക്സ്റ്റിരിയറുകള്, മിലാന് ടിറ്റാന്ഷ്വാര്സ് ഫാബ്രിക് അപ്പോള്‍സ്റ്ററി, ലൈതര്‍ ചുറ്റിയ സ്റ്റീയറിങ് വീല്‍, ക്ലൈമട്രോണിക് ഓട്ടാമാറ്റിക് എയര്‍ കണ്ടീഷണര്‍, മള്‍ടി-ഫങ്ങ്ഷന് സ്റ്റിയറിങ് വീല്‍, റിമോട് കണ്ട്രോള് സെന്‍ട്രല്‍ ലോക്കിങ്, ഉയരം കൂട്ടാനും കുറയ്ക്കാനും പറ്റുന്ന ഡ്രൈവര്‍ സീറ്റ് , ട്രിപ്പിള്‍ ഫ്ലാഷ് ലെയിന്‍ ചെയ്ഞ്ച് ഇന്‍ഡിക്കേറ്റര്‍, ആന്റിലോക്ക് ബ്രെയ്ക് സിസ്റ്റം, മുന്‍പിലും പിന്നിലും ഫോഗ് ലൈറ്റ,് മുന്പില് ഇരട്ട എയര്‍ബാഗ് തുടങ്ങിയ ആഡംബര സംവിധാനങ്ങള്‍ ജിടി ടിഡിഐയിലുണ്ട്.
കാര്ഡിവൈറ്റ്, ഫ്ലാഷ് റെഡ്, ഡീപ് ബ്ലാക്ക് പേള്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. പോളോയുടെ മൂന്നാമത്തെ മോഡലാണ് ജിടി ടിഡിഐ. നേരത്തെ പോളോ ജിടിടിഎസ്ഐയും ക്രോസ് പോളോയും വിപണിയിലെത്തിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: