ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മുസാഫിറില്‍ നടന്നു കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ ലഹളകള്‍ക്കിടയിലും മൊബൈല്‍ ഫോണുകളിലൂടെയും സിഡികളിലൂടെയും കലാപത്തിന് നിതാനമായ വീഡിയോ ദൃശ്യങ്ങള്‍ ജനങ്ങളില്‍ പ്രചരിക്കുകയാണ്.
ദൃശ്യങ്ങളുടെ ഉറവിടം എവിടെ നിന്നെന്നറിയാന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൈബര്‍ വിദഗധരുടെ സഹായം തേടിയിട്ടുണ്ട്.
പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ചിത്രീകരണം ചെയ്ത ദാരുണ അക്രമണങ്ങളുടെ ദൃശ്യങ്ങള്‍ മുസാഫിറില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ടതാണെന്ന് ജനങ്ങള്‍ക്കിടയില്‍ വരുത്തി തീര്‍ത്ത് പ്രചരിപ്പിക്കുകയാണ്.
യൂ-ടൂബില്‍ നിന്ന് ഡൗണ്‍ലോട് ചെയ്ത ഈ ദൃശ്യങ്ങള്‍ക്ക് രണ്ട് വര്‍ഷത്തോളം പഴക്കമുണ്ട്. ഇത്തരം വീഡിയോ ദൃശ്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ കലാപത്തിന് തിരികൊളുത്തുകയാണ്.
സിഡിയുടെ യദാര്‍ത്ഥ എവിടെ നിന്നാണെന്ന് അറിയിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ പതിനായിരത്തോളം ജനങ്ങള്‍ മുസാഫിര്‍ വിട്ട് ഉത്തര്‍പ്രദേശിലെ മറ്റു ജില്ലകളിലേക്ക് പാലായനം ചെയ്തതായാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: