ന്യൂദല്‍ഹി : പാര്‍ലമെന്റ് പാസാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഭക്ഷ്യസുരക്ഷാ ബില്ലില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചതായി ഭക്ഷ്യമന്ത്രി കെ.വി. തോമസ് അറിയിച്ചു.
സെപ്റ്റംബര്‍ 10 തീയതിവെച്ച് 2013ലെ 20ാം നമ്പര്‍ നിയമമായി അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഭക്ഷ്യസുരക്ഷ മൗലികാവകാശമാക്കുന്ന നിയമം പ്രാബല്യത്തിലായി. നിയമപ്രകാരം കേരളത്തിന് 14.25 ലക്ഷം ടണ്‍ അരി/ഗോതമ്പാണ് പ്രതിവര്‍ഷം ലഭിക്കുക. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും നിലവിലെ അളവില്‍ അരിയും ഗോതമ്പും നല്‍കുന്നതിന് 20 ലക്ഷം ടണ്‍ വേണ്ടിവരും.
ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ആനുകൂല്യം കഴിയുന്നത്ര കുടുംബങ്ങള്‍ക്ക് ലഭിക്കത്തക്ക വിധം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പദ്ധതി സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്നാണ് ഭക്ഷ്യമന്ത്രി കെ.വി. തോമസും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നടത്തിയ ചര്‍ച്ചയിലെ ധാരണ.
നിയമം നടപ്പാക്കുന്നതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കേന്ദ്രം സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെയും സെക്രട്ടറിമാരുടെയുംയോഗം ഒക്ടോബര്‍ 3, 4 തീയതികളിലായി വിളിച്ചിട്ടുണ്ട്. രാജ്യത്തെ 67 ശതമാനം പൗരന്മാര്ക്ക് ഭക്ഷ്യവസ്തുക്കള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ലോക്സഭ ആഗസ്ത് 26ന് പാസാക്കിയ ബില്‍ രാജ്യസഭ പാസാക്കിയത് സെപ്റ്റംബര്‍ രണ്ടിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: