മോസ്കോ: റഷ്യയില്‍ വെലികി നോവ് ഗോറോഡ് നഗരത്തിലെ മാനസികാരോഗ്യകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 14 പേര് കൊല്ലപ്പെട്ടു.
ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. അപകടസമയത്ത് 60 അന്തേവാസികളാണ് ആശുപത്രിയിലുണ്ടായിരുന്നത്.
ഏകദേശം പുലര്‍ച്ചെ മൂന്ന് മണിക്ക് മുമ്പായി നടന്ന അപകടത്തില്‍ 35 രോഗികളെ കാണാതായി. ഇരുപതുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ രോഗികളെ കാണാതായത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഏപ്രിലില്‍ മോസ്കോയില്തന്നെയുണ്ടായ മറ്റൊരു തീപിടിത്തത്തില്‍ 38 പേര് കൊല്ലപ്പെട്ടിരുന്നു. മരണസംഖ്യ ഇനിയുമുയരാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: