മോസ്കോ: സിറിയയില്‍ യുഎസ് ഏകപക്ഷീയമായി സൈനികനടപടിക്ക് ഒരുങ്ങുകയാണെങ്കില്‍ ശക്തമായ നടപടി തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാടിമര്‍ പുടിന്. അമേരിക്കയുടെ നടപടി ഭീകരവാദത്തിന്റെ മറ്റൊരു മുഖമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയയില്‍ നിന്നും യുഎന്നിനു ലഭിച്ചത് വളരെ ദുര്‍ബലമായ തെളിവുകളാണ്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ സിറിയക്കെതിരെ നടപടി എടുക്കാന്‍ സാധിക്കില്ലെന്നു അമേരിക്കക്ക് നന്നെ അറിയാം.
അസദ് ഭരണകൂടത്തിനെതിരെ അമേരിക്ക ശബ്ദം ഉയര്‍ത്തിയപ്പോള്‍ പുടിന് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍, നിരവധി രാജ്യങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പോപ്പ് ഉള്‍പ്പെടെയുള്ള മതനേതാക്കള്‍, ലോകത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള സാമൂഹികനേതാക്കള്‍ തുടങ്ങിയവര്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.
സൈനിക ഇടപെടലിലൂടെ പുതിയ ഭീകരവാദത്തെ വളര്‍ത്താനെ ഉപകരിക്കുകയുള്ളു. ഇറാനിയന്‍ ന്യൂക്ലിയര്‍ പ്രശ്നം, ഇസ്രായേല്‍ പാലസ്ഥീന് പ്രശ്നങ്ങള്‍, പശ്ചിമേഷ്യന്‍ പ്രദേശങ്ങളും വടക്കന്‍ ആഫ്രിക്കകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയവ പരിഹരിക്കുന്നതിനായുള്ള ബഹുമുഖങ്ങളായ പ്രയത്നങ്ങളെ തുരങ്കം വക്കാന്‍ മാത്രമേ അമേരിക്കയുടെ നിലപാടു സഹായിക്കുകയുള്ളുവെന്നും പുടിന് അഭിപ്രായപ്പെട്ടു. വിമതര്‍ക്ക് നേരെ രാസായുധം പ്രയോഗിച്ചത് സിറിയന്‍ സര്ക്കാരല്ലായെന്ന് തങ്ങള്‍ ശക്തമായി വിശ്വാസിക്കുന്നു. എന്നുമാത്രമല്ല ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ വിദേശരാജ്യങ്ങള്‍ ഇടപെടുന്നത് ആരാജ്യത്തിന്റെ മൗലികതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് പുടിന് കൂട്ടിച്ചേര്‍ത്തു.
സിറിയയുടെ കൈവശമുള്ള രാസായുധം അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന് കഴിഞ്ഞ ദിവസം റഷ്യ ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ ഭാഗത്തുനിന്നും ഉരുതിരിഞ്ഞ ഈ തീരുമാനം ലോകരാജ്യങ്ങളുടെ പ്രശംസ നേടിക്കൊടുത്തിരുന്നു. ഈ തീരുമാനത്തെ അമേരിക്കവരെ സ്വീകരിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
റഷ്യയുടെ ആവശ്യം സിറിയന്‍ ഭരണകൂടം അംഗീകരിച്ചതോടെ സിറിയന്‍ പ്രശ്നം തീര്‍ന്നു എന്ന് ലോകരാജ്യങ്ങള്‍ എഴുതിവച്ചു. എന്നാല്‍ അമേരിക്ക ഇപ്പോഴും സിറിയയുടെ പിന്നാലെ തന്നെയെന്ന സൂചനയാണ് നല്‍കുന്നത്. സിറിയയെ ആക്രമിക്കാന്‍ യുഎസ് തയ്യാറാകുന്നു എന്ന വാര്‍ത്തയോടെ ഒബാമ വീണ്ടും സിറിയന്‍ വിഷയത്തെ കലുഷിതമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: