ബൊഗോട്ട: കൊക്കേയ്ന്‍ ഗര്‍ഭവുമായി വിമാനത്താവളത്തിലേത്തിയ കാനേഡിയന്‍ യുവതിയെ പോലീസ് പിടികൂടി. കൊളംബിയയിലെ വിമാനത്താവളത്തിലാണ് യുവതി പിടിയിലായത്. ഗര്‍ഭിണിയാണെന്ന വ്യാജേന കടക്കാന്‍ ശ്രമിക്കവേ യുവതിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയില്‍ നിന്നും കൊക്കേയ്ന്‍ നിറച്ച ബാഗ് കണ്ടെത്തി. കനേഡിയന്‍ തലസ്ഥാനമായ ടൊറന്റോയിലേക്ക് കടക്കാനാണ് യുവതി കൊളംബിയയിലെ ബൊഗോട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലേത്തിയത്. യുവതിയുടെ ഗര്‍ഭത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ വനിത പോലീസ് ഉദ്യോഗസ്ഥര്‍ യുവതിയെ ചോദ്യം ചെയ്തെങ്കിലും യുവതി തട്ടിക്കയറുകയായിരുന്നു.
താന്‍ ഏഴ് മാസം ഗര്‍ഭിണിയാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. ദേഹപരിശോധനയ്ക്കു യുവതി വിസമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയുടെ വയറില്‍ സ്പര്ശിച്ചപ്പോള് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുകയായിരുന്നു. ശരീര പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് വയറിന്റെ രൂപത്തിലുള്ള റമ്പര്‍ ബാഗില്‍ രണ്ട് പൊതികളിലായി രണ്ട് കിലോ കൊക്കേയ്നാണെന്ന് കണ്ടെത്തി.ത്. 60,000 ഡോളര്‍ വിലവരുന്ന കൊക്കേയ്നാണ് ബാഗില്‍ നിന്നും കണ്ടെത്തിയത്. 150 യാത്രക്കാരാണ് മയക്കുമരുന്നുമായി ഈ വര്‍ഷം ബൊഗോട്ടോ വിമാനത്താവളത്തില്‍ അറസ്റ്റിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: