ന്യൂദല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ സമീപകാലത്തെ പ്രകടനങ്ങളില്‍ നിരാശ പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന്. ഇന്ത്യന്‍ ടീമിന്റെ പ്രകടനം ദിവസംതോറും പിന്നോട്ടാണ് പോകുന്നതെന്നും അഭിമാനിക്കാന്‍ കഴിയുന്ന നേരിയ പുരോഗതി പോലും നമുക്ക് നേടാന്‍ കഴിയുന്നില്ലെന്നും മികച്ച രീതിയിലുള്ള പുരോഗതി കൈവരിക്കാന്‍ ഇന്ത്യന്‍ ഫുട്ബോളിനാകുന്നില്ലെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു. സാഫ് കപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയന്.
ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തില്‍ ആരെയും വിമര്‍ശിക്കാനും താന്‍ തയ്യാറല്ല. എന്നാല്‍ എഷ്യാ തലത്തിലും രാജ്യത്തും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണെന്ന കാര്യം ഓര്‍ക്കണം.
സാഫ് കപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല താന്‍ ഇത് പറയുന്നതെന്നും ടീമിന്റെ ഈ വര്‍ഷത്തെ മത്സരഫലങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ഇത് ആര്‍ക്കും മനസ്സിലാകുമെന്നും അദ്ദേഹം പറയുന്നു.
താന്‍ കളിക്കുന്ന കാലത്ത് ടീം ഇന്ത്യയുടെ ഫിഫ റാങ്ക് നൂറിന് മുകളിലായിരുന്നുവെന്നും ഇന്ന് ഇന്ത്യയുടെ റാങ്ക് 147 ആണെന്നും വിജയന് പറഞ്ഞു.
1989-2003 കാലഘട്ടത്തില്‍ ഇന്ത്യക്ക് വേണ്ടി 79 മത്സരങ്ങളില്‍ ബൂട്ട്കെട്ടിയ വിജന് നാല്പത് ഗോള്‍ നേടിയിട്ടുണ്ട്. ആറ് തവണ സാഫ് കാപ്പില്‍ മുത്തമിട്ട ഇന്ത്യ ഹാട്രിക് മോഹവുമായാണ് ഇക്കുറിയിറങ്ങിയത്. എന്നാല്‍, തൊട്ടതെല്ലാം പിഴച്ച സീസണില്‍ ഇന്ത്യ സാഫ് കാപ്പിലെ ഫൈനലില്‍ അഫ്ഗാനിസ്ഥാനോട് ദയനീയമായി തോല്‍ക്കുകയായിരുന്നു. നേരത്തെ എഎഫ്സി ചലഞ്ച് കപ്പ് യോഗ്യത നേടാനാന് പോലും ഇന്ത്യക്ക് ഈ വര്‍ഷം കഴിഞ്ഞിരുന്നില്ല. ഒരു പ്രമുഖ ടൂര്‍ണ്ണമെന്റില്‍ പോലും കിരീടം നേടാതെയാണ് ടീം ഇന്ത്യ ഈ സീസണ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: