തിരുവനന്തപുരം: തലസ്ഥാനത്ത് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പങ്കെടുത്ത ചടങ്ങില്‍ ദേശീയഗാനം തെറ്റായി ആലപിക്കപ്പെട്ടതിനെക്കുറിച്ചും അവതാരകന് അധികപ്രസംഗം നടത്തിയതിനെക്കുറിച്ചും പൊതുഭരണവകുപ്പ് സംഘാടകരോട് വിശദീകരണം തേടി. ചൊവ്വാഴ്ച യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടന്ന ശ്രീനാരായണ ധര്‍മ വേദിയുടെ പുരസ്കാര വിതരണ ചടങ്ങിലാണ് പ്രോട്ടോക്കോള്‍ ലംഘനം നടന്നത്.
ഉപരാഷ്ട്രപതിയുടെ ഓഫിസില്‍നിന്നുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി പൊതുഭരണ വകുപ്പ് സെക്രട്ടറിയോട് സംഭവത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ചടങ്ങില്‍ ദേശീയ ഗാനം ആലപിക്കാന്‍ ആളെ ഏര്‍പ്പെടുത്തിയിരുന്നില്ല. ദേശീയ ഗാനം ആലപിച്ച സംഘാടകനാകട്ടെ അത് വികലമാക്കകുയും ചെയ്തു.
ചടങ്ങില്‍ അവതാരകനായെത്തിയത് ടിവി പരിപാടികള്‍ അവതരിപ്പിച്ച് തഴക്കമുള്ള ജി.എസ്.പ്രദീപായിരുന്നു. ഓരോരുത്തരെയും വേദിയിലേക്ക് ക്ഷണിക്കുമ്പോള്‍ ടിവി പരിപാടികളിലെപോലെ വാചകവൈപുല്യമായിരുന്നു നിറഞ്ഞുനിന്നത്. ഇതഡിന് പുറമേ ഏപ്രില്‍ ഫൂള്‍ ദിനത്തിലാണ് രാഷ്ട്രപതി ജനിച്ചതെന്നായിരുന്നു അവതാരകന് ജി.എസ്.പ്രദീപിന്റെ പ്രയോഗം.
ഇത് ഒന്നിലധികം തവണ അവതാരകന് ആവര്‍ത്തിക്കുകയും ചെയ്തു.ശ്രീനാരായണ ധര്‍മസമിതി കേന്ദ്ര സഹമന്ത്രി ശശിതരൂരിന് പുരസ്കാരം നല്‍കുന്നിന് സംഘടിപ്പിച്ച ചടങ്ങില്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരടക്കം നിരവധി വി.ഐ.പി കള്‍ സന്നിഹിതരായിരുന്നു.
ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിന്റെ തുടക്കത്തിലും അവസാനവും ദേശീയഗാനം നിര്‍ബന്ധമായതുകൊണ്ട് ആലാപനത്തിന് സംഘാടകര്‍ നിയോഗിച്ചിരുന്നത് ധര്‍മസമിതി ഡയറക്ടറായ വിജയപ്രസാദിനെത്തന്നെയായിരുന്നു. ഇദ്ദേഹം ദേശീയഗാനം ആലപിച്ചപ്പോള്‍ തെറ്റുകളുടെ കൂമ്പാരമായിരുന്നു.
വേണ്ടത്ര ആസൂത്രണമില്ലാതെ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ ക്ഷണിക്കപ്പെട്ടവരായി എത്തിയവരെല്ലാം അപമാനിക്കപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണവകുപ്പ് വിശദീകരണം ചോദിച്ചത്. ചടങ്ങുകളുടെ സംഘാടകരെ പ്രോട്ടോക്കോള്‍ നിബന്ധനകള്‍ നേരത്തെ തന്നെ കൃത്യമായി അറിയിച്ചിരുന്നതാണ്. സെനറ്റ് ഹാളിലെ ചടങ്ങില്‍ ഇത് പാലിക്കപ്പെട്ടില്ലന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ചടങ്ങില്‍ ഉപരാഷ്ട്രപതിയെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ജി എസ് പ്രദീപ്. എന്നാല്‍ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രദീപ് ഇത് നിഷേധിക്കുകയും. അസ്ഥാനത്തുള്ള ഒരു പദപ്രയോഗവും താന്‍ നടത്തിയിട്ടില്ലെന്നും പ്രദീപ് പറഞ്ഞു. ആമുഖ പ്രസംഗം നടത്തുന്നതിന് സമയം നിശ്ചയിച്ച് നല്‍കിയിരുന്നില്ലെന്നും ഒരു മിനിറ്റിനുള്ളില്‍ സംസാരിച്ച് നിര്‍ത്തണമെന്നും ആരും നിര്‍ദ്ദേശിച്ചില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: