അസ്താന: സിറിയ്ക്കെതിരെയുള്ള അനിവാര്യമായ സൈനിക നടപടി ഒഴിവാക്കാനും സിറിയയുടെ കൈവശമുള്ള രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തിനുള്ളില്‍ കൊണ്ടു വരുന്നതിനും നാലിന നിര്‍ദ്ദേശങ്ങള്‍ റഷ്യ അമേരിക്കയ്ക്കു മുമ്പില്‍ അവതരിപ്പിച്ചു.
രാസായുധങ്ങള്‍ നിരോധിക്കുന്നതിനുള്ള സംഘടനയില്‍ (ഒ.പിസി.ഡബഌൂ) സിറിയയെ അംഗമാക്കുകയാണ് റഷ്യ മുന്നോട്ട് വച്ച ആദ്യത്തെ നിര്‍ദ്ദേശം. സിറിയയുടെ രാസായുധങ്ങള്‍ എവിടെയാണ് നിര്‍മ്മിക്കുന്നതെന്നും അവ സൂക്ഷിക്കുന്ന സ്ഥലമേതെന്നും വെളിപ്പെടുത്തുക എന്നതാണ് രണ്ടാമത്തെ നിര്‍ദ്ദേശം.
മൂന്നാമതായി, ഒ.പി.സി.ഡബ്ല്യുവിലെ വിദഗ്ദ്ധരെയും നിരീക്ഷകരെയും രാസായുധ കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കുക. നിരീക്ഷരുടെ സഹകരണത്തോടെ രാസായുധങ്ങള്‍ നശിപ്പിക്കുക എന്നതാണ് അവസാനത്തെ ഘട്ടമെന്ന് റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ആയുധങ്ങള്‍ ആരു നശിപ്പിക്കും എന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. അമേരിക്കയും റഷ്യയും ചേര്‍ന്ന് ആയുധങ്ങള്‍ നശിപ്പിക്കുന്നതിന് മുന്‍കൈ എടുക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: