കൊച്ചി: ക്രിക്കറ്റ് സ്റ്റേഡിയത്തിനുള്ളിലെ ആവേശവും ആരവവും വീട്ടിനുള്ളിലെത്തിക്കാന് കഴിയുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റ് മോഡ് എല്‍ഇഡി ടെലിവിഷന്‍ തോഷിബ വിപണിയിലെത്തിച്ചു. മൈതാനത്തിന്റെ പച്ചപ്പും പിച്ചിലെ വിള്ളലുകളും അതിവേഗം പായുന്ന ബോളുകളുമെല്ലാം നേരില്‍ കാണുന്ന മിഴിവോടെ പുതുനിര ക്രിക്കറ്റ് മോഡ് ടെലിവിഷനില്‍ കാണാനാവും.
അതിവേഗതയിലുള്ള കായിക ഇനങ്ങളും ആക്ഷന്‍ രംഗങ്ങളും കാണുമ്പോള്‍ ചിത്രങ്ങള്‍ മങ്ങാതിരിക്കാനുള്ള ആക്ടീവ് മോഷന്‍ റേറ്റ് ഇമേജ് പ്രോസസിംഗ് സാങ്കേതിക വിദ്യയാണ് പുതിയ ക്രിക്കറ്റ് മോഡ് ടിവിയുടെ പ്രത്യേകത. വീഡിയോ പ്രോസസിംഗ് വേഗതയും ടിവി പാനല്‍ റിഫ്രഷ് നിരക്കും വര്‍ധിപ്പിച്ചും പശ്ചാത്തല ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുവാന്‍ ബാക്ക്ലൈറ്റ് കൂട്ടിയും പുതിയ സങ്കേതിക വിദ്യ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രദാനം ചെയ്യും.
പി2305, എല്‍2300, എല്‍3300 എന്നീ മൂന്ന് സീരീസുകളിലാണ് പുതിയ ക്രിക്കറ്റ് മോഡ് ടിവി വിപണിയിലെത്തിക്കുന്നത്. തോഷിബയുടെ ബ്രാന്‍ഡ് അബാസിഡര്‍ കൂടിയായ സച്ചിന് ടെന്‍ഡുല്‍ക്കറുടെ കൈയൊപ്പോടുകൂടിയാണ് ഓരോ ക്രിക്കറ്റ് മോഡ് ടിവിയും വിപണിയിലെത്തുന്നത്.
പി2305 സീരീസ് ക്രിക്കറ്റ് മോഡ് ടിവി ഓട്ടോ സിഗ്നല്‍ സിസ്റ്റം, കോണ്ട്രാസ്റ്റ് ബൂസ്റ്റര്‍ എന്നീ പ്രത്യേകതകളോടു കൂടിയതാണ്. 20 വാട്ടാണ് ഓഡിയോ ഔട്ട്പുട്ട്. 39, 32, 29, 24 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള മോഡലുകള്‍ക്ക് വില യഥാക്രമം 47490, 28990, 25990, 16900 രൂപ എന്നിങ്ങനെ.
എല്‍2300 സീരീസ് ക്രിക്കറ്റ് മോഡ് ടിവി 50 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള ഫുള്‍ എച്ച്ഡി എല്‍ഇഡി ടിവിയാണ്. വില 85,990 രൂപ. എല്‍3300 സീരീസ് ക്രിക്കറ്റ് മോഡ് ടിവിയുടെ പ്രത്യേകത ബ്രൈറ്റ്നസ് 50 ശതമാനം വരെ വര്‍ധിപ്പിക്കുന്ന ടര്‍ബോ എല്‍ഇഡിയും ചിത്രങ്ങളുടെ റെസല്യൂഷ്യന്‍ കൂട്ടുന്ന ഡീറ്റെയിന്‍ ബൂസ്റ്റര്‍ ടെക്നോളജിയുമാണ്. 39 ഇഞ്ച് മോഡലിന് 36,990 രൂപയും 39 ഇഞ്ച് മോഡലിന് 50,990 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: