കേദാര്‍നാഥ്: ഉത്തര്ഖണ്ഡില് പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന കേദാര്‍നാഥ് ശിവക്ഷേത്രം 86 ദിവസങ്ങള്‍ക്ക് ശേഷം തുറന്നു. ഇന്നലെ രാവിലെയാണ് ക്ഷേത്രം തുറന്നത്. പതിവുപോലെ ക്ഷേത്രത്തില്‍ പൂജ നടന്നു. നിരവധി ഭക്തര്‍ പൂജയില്‍ സംബന്ധിക്കാനാനായി എത്തിയിരുന്നു. ഉത്സവത്തിന്റെ പ്രതീതിയാണ് ക്ഷേത്ര പരിസരമാകെ ഉണ്ടായിരുന്നത്. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ തടസ്സങ്ങളെല്ലാം മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചു.
പക്ഷേ ക്ഷേത്രത്തിനു സമീപം അടിഞ്ഞുകൂടിയിട്ടുള്ള കൂറ്റന്‍പാറകളും മണ്ണ് കട്ടകളും നീക്കം ചെയ്യുന്നതിനായി ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് അധികൃതരുടെ വാദം. കനത്ത മൂടല്‍മഞ്ഞു കാരണം മുഖ്യമന്ത്രി വിജയ് ബഹുഗുണ, മാദ്ധ്യമ പ്രവര്‍ത്തകര്‍, വി.ഐ.പികള്‍ എന്നിവരെല്ലാം ഡറാഡൂണിലും ഗുപ്താക്ഷിയിലുമായി കുടുങ്ങിയതുകൊണ്ട് ഇവര്‍ക്കൊന്നും ക്ഷേത്രം തുറക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: