ജയ്പൂര്‍: സച്ചിന് ടെണ്ടുല്‍ക്കറിന്റെ 200-ാം ടെസ്റ്റ് സംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ മറ്റൊരത്ഭുതവുമായി വിന്‍ഡീസും തയ്യാറെടുക്കുന്നു. രണ്ട് ടെസ്റ്റുകളുടെ പരമ്പരക്കായി വിന്‍ഡീസിനെയാണ് ബിസിസിഐ ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഈ പരമ്പരയില്‍ സച്ചിന് രണ്ട് ടെസ്റ്റുകളും കളിച്ചാല്‍ ഇരുന്നൂറ് ടെസ്റ്റുകള്‍ എന്ന നാഴികക്കല്ല് പിന്നിടും. ഈ പരമ്പരക്ക് വന്നിരിക്കുന്ന പ്രശസ്തി മുന്നില്‍ക്കണ്ടാണ് കരീബിയന്‍ പടയും ഇന്ത്യയെ അത്ഭുതപ്പെടുത്തുന്ന നീക്കം നടത്തുന്നത്.
വിന്‍ഡീസിന്റെ സ്പിന്‍ ബൗളര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത് പാക്കിസ്ഥാന്റെ മുന്‍ താരമായ സഖ്ലയ്ന്‍ മുഷ്ഠാഖാണ്. ഇതോടെ പരമ്പരയില്‍ സഖ്ലയിന്റെ ദൂസരയും നിര്‍ണായക പരമ്പരയില്‍ തിളങ്ങുമെന്നുറപ്പായി. ദേവേന്ദ്ര ബിഷു, ഷില്ലിംഗ് ഫോര്‍ഡ്, ആഷ്ലി നാഷ് തുടങ്ങിയ താരങ്ങളാണ് സഖ്ലയിന്റെ പരിശീലനത്തിന് തയ്യാറെടുക്കുന്നത്.
ഇന്ത്യയില്‍ പര്യടനം നടത്തുന്ന ഏത് ടീമിനും പരമ്പര വെല്ലുവിളിയാകുമെന്ന് മുഷ്ഠാഖ് പറയുന്നു. പ്രത്യേകിച്ചും ഈ അവസരത്തില്‍. സച്ചിന് 200-ാം ടെസ്റ്റ് കാത്തിരിക്കുന്ന അവസരത്തില്‍ ബൗളര്‍മാര്‍ മികച്ച തയ്യാറെടുപ്പ് നടത്തേണ്ടതുണ്ടെന്ന് മുഷ്ഠാഖ് അഭിപ്രായപ്പെട്ടു. സച്ചിനെ പുകഴ്ത്താനും മുന്‍ പാക് ബൗളര്‍ മറന്നില്ല. വിന്‍ഡീസ് ടീമിനൊപ്പം മുഷ്ഠാഖ് ഇന്ത്യയിലെത്തുമോ എന്ന കാര്യം പക്ഷേ വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: