വിശാഖപട്ടണം: വിരേണ്ടര്‍ സെവാഗ്, സഹീര്ഖാന്, ഗൗതംഗംഭീര്‍ എന്നിവരെ ഇന്ത്യ ‘എ’ ടീമില്‍ ഉള്‍പ്പെടുത്തി. അടുത്തമാസം നടക്കുന്ന വെസ്റ്റിന്‍ഡീസ് ‘എ’ ടീമിനെതിരായ പരമ്പരയിലാണ് ഇവര്‍ കളത്തിലിറങ്ങുക. മങ്ങിയ ഫോം കാരണം ഈ താരങ്ങള്‍ക്ക് ദേശീയ ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. ഈ അവസരം മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ഇവര്‍ തയ്യാറെടുപ്പ് നടത്തുകയാണ്. തിരിച്ചുവരവിനുള്ള ജീവശ്വാസം പോലെയാണ് ‘എ’ ടീം പ്രഖ്യാപിക്കപ്പെട്ടത്.
തഴയപ്പെട്ടിരുന്ന മറ്റൊരു താരമായ യുവരാജ് സിംഗും അവസരം കണ്ടെത്തിയിട്ടുണ്ട്. വിന്‍ഡീസ് ‘എ’ ടീമിനെതിരായ ഏകദിന, ട്വന്റി20 മത്സരങ്ങളുടെ ഇന്ത്യന്‍ ടീമിനെ നയിക്കുക യുവിയാണ്. റോബിന് ഉത്തപ്പ, ഉന്മുക്ത് ചന്ദ്, ബാബാ അപരാജിത്, കേദാര്‍ ജാദവ്, നമാന്‍ ഓജ, യൂസഫ് പഠാന്, ഇര്ഫാന് പഠാന്, ജയദേവ് ഉനദ്കട്ട്, പ്രവണ്കുമാര്, സമിത് നാര്‍വാള്‍, നദീം, മന്ദീപ് സിംഗ്, രാഹുല്‍ ശര്‍മ്മ എന്നിവരാണ് ഏകദിന ടീമിലെ ‘എ’ ടീം അംഗങ്ങള്‍.
വിന്‍ഡീസിനെതിരായ ആദ്യ ചതുര്‍ദിന മത്സരത്തില്‍ ചേതേശ്വര്‍ പുജാരയാണ് ഇന്ത്യയെ നയിക്കുക. ജിവനോത് സിംഗ്, കെ.എല്‍.രാഹുല്‍, മന്‍പ്രീത് ജൂണ്ജ, രജത് പലിവാള്‍, ഹര്‍ഷദ് ഖഡിവാലെ, പര്‍വേസ് റസൂല്‍, ഭാര്‍ഗവ് ഭട്ട്, ഈശ്വര്‍ ചന്ദ്, പാണ്ഡെല, ഷമി, ദിന്‍ഡ, രോഹിത് മോട്വാനി, ധവാല്‍ കുല്‍ക്കര്‍ണി, ദോഗ്ര എന്നിവരാണ് ടീമംഗങ്ങള്‍.
രണ്ടും മൂന്നും ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സെവാഗും ഗംഭീറും ഇടം പിടിച്ചിരിക്കുന്നത്. ഈ ടീമിനെയും പുജാര തന്നെ നയിക്കും. ഇവരെക്കൂടാതെ സഹീര്‍, ഷെല്‍ഡണ്‍ ജാക്സണ്, അഭിഷേക് നായര്‍, ദോഗ്ര, ഉദയ് കൗള്‍, റസൂല്‍, ഭട്ട്, കുല്‍ക്കര്‍ണി, പാണ്ഡെ, ഷമി, കൈഫ് എന്നിവരും ടീമിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: