വിശാഖപട്ടണം: എ ടീമുകള്‍ തമ്മിലുള്ള ഏകദിന മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്റിനെ പരാജയപ്പെടുത്തി. രണ്ടാം ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ആതിഥേയര്‍ ജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ (2-0) സ്വന്തമാക്കി. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 47.2 ഓവറില്‍ 216 റണ്‍സ് നേടി കിവീസ് പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 38.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
ഉന്മുക്ത് ചന്ദും മന്ദീപ് സിംഗും ഇന്ത്യക്കുവേണ്ടി ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു. സ്കോര്‍ 25ല്‍ എത്തിയപ്പോള്‍ ഓപ്പണിംഗ് കൂട്ടുകെട്ടിനെ പിരിക്കാനായെങ്കിലും ഉന്മുക്തിന്റെ ചെറുത്തുനില്‍പ്പ് ന്യൂസിലാന്റ് ഭീഷണിയെ മറികടന്നു. ഉത്തപ്പയ്ക്കും (12), ആദിത്യ താരെക്കും (7) മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല.
ഉന്മുക്ത്ചന്ദും മന്ദീപും ചേര്‍ന്ന് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചു. 59 റണ്‍സ് വീതം ഇരുവരും കൂട്ടിച്ചേര്‍ത്തു. പിന്നീട് കേദാര്‍ ജാദവും (30) അശോക് മെനേരിയയും (37) ചേര്‍ന്ന് ഇന്ത്യക്ക് വിജയമൊരുക്കി.
നേരത്തെ ന്യൂസിലാന്റിനുവേണ്ടി കാള്‍ കച്ചോപ 80 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. കച്ചോപയുടെ അര്‍ധസെഞ്ച്വറിയാണ് കിവീസിനെ വന്‍ തകര്‍ച്ചയില്‍നിന്നും രക്ഷിച്ചത്. ലുക്ക് റോഞ്ചി (34), ആന്‍ഡ്രു എലിസ് (34) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യക്കുവേണ്ടി അശോക് മെനാരിയ മികച്ച ബൗളിംഗ് കാഴ്ചവെച്ചു. 38 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് മെനാരിയ വീഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: