മുംബൈ: ടാറ്റാ മോട്ടോഴ്സ് ഇന്തോനേഷ്യന്‍ വിപണിയും ലക്ഷ്യം വയ്ക്കുന്നു. ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡിന്റെ സബ്സിഡിയറി സ്ഥാപനമായ ടാറ്റാ മോട്ടോഴ്സ് ഡിസ്ട്രിബുഷി ഇന്തോനേഷ്യയാണ് ടാറ്റാ മോട്ടോഴ്സിന്റെ ഇന്തോനേഷ്യന്‍ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ടാറ്റ വിസ്റ്റ് ഹാച്ച്ബാക്ക്, ടാറ്റ അരിയ, ടാറ്റ സഫാരി സ്റ്റോം എന്നീ വാഹനങ്ങളുമായാണ് ടാറ്റാ മോട്ടോഴ്സ് ഇന്തോനേഷ്യന്‍ വിപണിയിലേക്ക് കടക്കുന്നത്.
ഇന്തോനേഷ്യന്‍ വിപണിയിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഒരു വര്‍ഷം മുമ്പേതന്നെ പ്രഖ്യാപനം നടത്തിയിട്ടുള്ളതാണെന്ന് ടാറ്റാ മോട്ടോഴ്സ് എംഡി കാള്‍ സ്ലിം പറയുന്നു. ടാറ്റാ മോട്ടോഴ്സിന്റെ ഉത്പന്നങ്ങള്‍ ഇന്തോനേഷ്യയില്‍ പരീക്ഷിച്ച ശേഷം അവിടുത്തെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍ സാധിക്കുമെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തതെന്നും സ്ലിം പറഞ്ഞു. ഉത്പന്നങ്ങള്‍ക്ക് പുറമെ വില്പന, സര്‍വീസ് കേന്ദ്രങ്ങളുടെ ശൃംഗല രൂപീകരിക്കുന്നതിനും ടാറ്റാ മോട്ടോഴ്സിന് പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: