ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സ് കിരീടം ലോക രണ്ടാം നമ്പര്‍ താരം സ്പെയിനിന്റെ റാഫേല്‍ നദാലിന്.
നാലു സെറ്റ് നീണ്ട ഫൈനലില്‍ ലോക ഒന്നാംനമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ 6-2, 3-6, 6-4, 6-1 എന്ന സ്കോറിന് നദാല്‍ പരാജയപ്പെടുത്തിയത്.
നദാലിന്റെ രണ്ടാമത്തെ യു.എസ് ഓപ്പണ്‍ കിരീടവും പതിമൂന്നാമത് ഗ്രാന്‍ഡ് സ്ലാം കിരിടവുമാണിത്.
ഈ സീസണില്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും നഡാല്‍ നേടിയിരുന്നു. ഈ വിജയത്തോടെ ആസ്ട്രേലിയന്‍ താരം റോയ് എമഴ്സനെ പിന്തള്ളി എക്കാലത്തെയും ഗ്രാന്‍ഡ് സ്ളാം വിജയിപ്പട്ടികയില് മൂന്നാമതെത്താനും നഡാലിനായി. റോജര്‍ ഫെഡറര്‍(17), പീറ്റ് സാംപ്രാസ്(14) എന്നിവരാണ് പട്ടികയില്‍ നഡാലിനു മുന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: