ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്മോഹന് സിംഗിനെതിരെ ഒളിയമ്പുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി. ഇത്രകാലവും മന്‍മോഹന്‍സിംഗ് രാഹുലിന് കീഴിലല്ലായിരുന്നോ പ്രവര്‍ത്തിച്ചിരുന്നത് എന്ന ചോദ്യവുമായാണ് മോദി രംഗത്തെത്തിയിരിക്കുന്നത്. റഷ്യയില്‍ നിന്നും മടങ്ങവെ ശനിയാഴ്ച പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് മോദി ചോദ്യം ഉന്നയിച്ചിരിക്കുന്നത്.
2014 ലെ തെരഞ്ഞെടുപ്പിന് ശേഷം താന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് മന്മോഹന് സിംഗ് പറഞ്ഞിരുന്നു. അടുത്ത തെരഞ്ഞെടുപ്പിനുശേഷം രാഹുലാണ് പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോജിച്ച ആളെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അടുത്തവര്‍ഷം രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സന്തോഷമുണ്ടെന്നാണോ പ്രധാനമന്ത്രി പറയുന്നത്. ഇക്കഴിഞ്ഞ കാലങ്ങളിലെല്ലാം അദ്ദേഹം അതല്ലായിരുന്നോ ചെയ്തിരുന്നത്. വീണ്ടും രാഷ്ട്രത്തെ അദ്ദേഹം തെറ്റിദ്ധരിപ്പിക്കുകയാണോ എന്ന് മോദി ശനിയാഴ്ച ട്വിറ്ററിലൂടെ ചോദിച്ചു.
അതേസമയം അഴിമതിക്കും വിലക്കയറ്റത്തിനും സര്‍ക്കാരിനൊപ്പം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനും തുല്യപങ്കുണ്ടെന്ന് ബിജെപി കുറ്റപ്പെടുത്തി. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാണോയെന്ന് വ്യക്തമാക്കേണ്ടത് പ്രധാനമന്ത്രി തന്നെയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
എന്നാല്‍ രാഹുല്‍ പ്രധാനമന്ത്രിയാകുന്നതിനെ രാജ്യം അംഗീകരിക്കുന്നുണ്ടോ എന്ന വലിയ ചോദ്യമാണ് ഇവിടെ ഉയരുന്നത്. അടുത്തകാലത്ത് നടന്ന സര്‍വെകളെല്ലാം രാജ്യത്ത് ഭരണമാറ്റം വേണമെന്ന ആഗ്രഹത്തെയാണ് വെളിപ്പെടുത്തുന്നത്. രാജ്യസഭയിലെ ബിജെപി ഉപനേതാവ് രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു.
രാജ്യം ഇപ്പോള്‍ നേരിടുന്ന അഴിമതി, വിലക്കയറ്റം, വികസന പദ്ധതികളുടെ മുരടിപ്പ് എന്നിവയിലെല്ലാം മന്മോഹന് സിംഗിന് പങ്കുണ്ട്. എന്നാല്‍ സോണിയാ ഗാന്ധിക്കും മകന് രാഹുലിനും ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും പ്രസാദ് ചൂണ്ടിക്കാട്ടി. ബാക്കിയെല്ലാം മന്‍മോഹന്‍സിംഗിന്റെ തീരുമാനത്തിനനുസരിച്ചായിരിക്കും. പക്ഷേ എന്താണ് വേണ്ടതെന്ന് രാജ്യം തീരുമാനിച്ചു കഴിഞ്ഞതായും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: