നിങ്ങള്‍ രോഗികളാണെന്ന് ആദ്യം ബോധ്യപ്പെടുത്തിത്തരണം. അത് ബോധ്യമായവര്‍ക്ക് മരുന്നും പഥ്യവും കുറിക്കണം. നിങ്ങള്‍ അത് പാലിക്കുന്നുണ്ടോ എന്ന് സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കണം. ചിലര്‍ക്ക് മരുന്നും പഥ്യവും മാത്രം മതിയാവില്ല. രോഗം മൂര്‍ച്ഛിച്ചവര്‍ക്ക് ഷോക്ക് ട്രീറ്റ്മെന്റ് തന്നെ വേണ്ടിവരുമല്ലോ. മരുന്ന് കഴിക്കാനും പഥ്യം ആചരിക്കാനും തയ്യാറുള്ളവര്‍ക്ക് രോഗം ഭേദമാകും. അവരില്‍ ജ്ഞാനസൂര്യന് ഉദിക്കും. എല്ലാ അജ്ഞാനങ്ങളില് നിന്നും വൈകല്യങ്ങളില്‍ നിന്നും അവര്‍ മോചനം നേടും. എത്രയോ ജന്മാന്തരങ്ങളായി തുടങ്ങിവച്ച അനന്തമായ ഒരു യാത്രയുടെ ലക്ഷ്യം അവര്‍ പ്രാപിക്കും. ആ ജ്ഞാനത്തെ പകരാനാണ് തഥാതന് ഇവിടെ വന്നിട്ടുള്ളത്. ഈ അവസരം വേണ്ടപോലെ പ്രയോജനപ്പെടുത്തിയാല്‍ നിങ്ങള്‍ അനുഗ്രഹീതരായിത്തീര്‍ന്നു.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: