ന്യൂയോര്‍ക്ക്: സിറിയയില്‍ മൂന്നു ദിവസം നീണ്ടു നില്ക്കുന്നു അതിശക്തമായ ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരവും യു.എസ് പ്രസിഡന്റ് ബറാക് ഒബാമ തേടിയിട്ടുണ്ട്.
നേരത്തെ പരിമിതമായ വ്യോമാക്രമണം നടത്താനാണ് അമേരിക്ക തീരുമാനിച്ചിരുന്നത്. സിറിയയിലെ 50 സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു അമേരിക്ക ആദ്യം ലക്ഷ്യമിട്ടിരുന്നത്.
ഇതിന്റെ ഒരു പട്ടികയും അവര്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ ആക്രമണം നടത്താനുള്ള കൂടുതല്‍ സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇതിനായി കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ പട്രോളിംഗ് നടത്തി വരുന്ന മിസൈലുകളെ അമേരിക്ക തിരിച്ചു വിളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: