സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ജി-20 ഉച്ചകോടിയില്‍ പ്രതീക്ഷിച്ചതൊന്നും ഉണ്ടായില്ല. സിറിയന്‍ പ്രശ്നം ചൂടുപിടിക്കുമെന്നും സ്ഥിതിഗതികള്‍ വഷളാകുമെന്നും മൂന്നാം ലോകമഹായുദ്ധം ഇതാ വന്നു എന്ന മുന്നറിയിപ്പ് ഉള്‍പ്പെടെ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ചുക്കും സംഭവിച്ചില്ല.
സാമ്പത്തിക കാര്യം ചര്‍ച്ചചെയ്യാനായി ഒത്തുകൂടിയ ജി-20 ഉച്ചകോടി സിറിയന്‍ വിഷയത്തില്‍ പ്രക്ഷുബ്ധമാകുമെന്ന കണക്കുകൂട്ടല്‍ തെറ്റി. ലോക വന്‍ശക്തികള്‍ രണ്ടു ചേരിയില്‍ നിന്നുകൊണ്ട് വെല്ലുവിളികള്‍ നടത്തിയുദ്ധത്തിനായി ഒരുക്കം നടത്താന്‍ പോകുന്നെന്നൊരു സൂചന നല്കി. സിറിയന്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒത്തുകൂടിയ 20 രാഷ്ട്രങ്ങള്‍ അങ്ങനെ ഒന്നും തീരുമാനിക്കാതെ മടങ്ങി.
റഷ്യന്‍ പ്രസിഡന്റ്വ്ലാഡിമര് പുടിന് ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ ഒബാമക്കെതിരെ തിരിഞ്ഞതും സഖ്യകക്ഷികളിലെ പല രാജ്യങ്ങള്‍ പോലും അമേരിക്കയെ പിന്തുണക്കാതെ മാറി നിന്നതും ജി-20 ഉച്ചകോടിയില്‍ കാണാന്‍ സാധിച്ചു. കാനഡയും സൗദി അറേബ്യയുമടക്കം പത്ത് രാജ്യങ്ങള്‍ മാത്രമാണ് പരസ്യമായി അനുകൂലിച്ചത് . രാസായുധം പ്രയോഗിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് അമേരിക്ക സൈനികനടപടിക്കു ഒരുങ്ങുന്ന സാഹചര്യത്തിലാണ് ജി-20 ഉച്ചകോടി നടന്നത്. ലോകരാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും മാറി ജി-20 ഉച്ചകോടി സിറിയന്‍ പ്രശ്നത്തില്‍ മാത്രമായി കേന്ദ്രീകരിച്ചെന്നു അക്ഷേപം ഉയര്‍ന്നു.
അവസാനം ഡിന്നര്‍ മീറ്റിങ്ങില്‍ പുടിനും ഒബാമയും തമ്മില്‍ കാണുമെന്നും ഒരു മേശയുടെ ഇരുവശത്തായി എത്തിച്ചേരുമെന്നുമായി പ്രതീക്ഷ. ലോകമാധ്യമങ്ങളുടെ കണ്ണും കാതും ആ മേശപ്പുറത്തെ വിഭവങ്ങളിലായിരുന്നു. സിറിയയില്‍ സൈനിക ഇടപെടല്‍ ഉണ്ടാകുന്നതിനെക്കുറിച്ചുള്ള തീരുമാനമെടുക്കുമെന്നറിയിച്ചിരുന്ന ഡിന്നര്‍ മീറ്റിംഗിലും ഒന്നും സംഭവിച്ചില്ല. സൈനിക ഇടപെടല്‍ വേണമോ വേണ്ടയോ എന്ന സംശയത്തില്‍ സംയുക്തപ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. ഒപ്പ് വയ്ക്കാതെ റഷ്യയും മറ്റു രാജ്യങ്ങളും മാറിനിന്നു.
ഡിന്നര്‍ മീറ്റിംഗിനിടയില്‍ സിറിയയെ ആക്രമിക്കുന്നതിനായി സൈനിക ഇടപെടലിന് അനുമതി തേടി ഒബാമ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളെ കണ്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യൂറോപ്യന്‍ യൂണിയനും ഇന്ത്യയും ദക്ഷിണാഫ്രിക്കയും ബ്രസീലും ഇന്ഡോനേഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ യു.എന്‍ തീരുമാനത്തിനു വിട്ടു കൊടുത്തു.
ലോകം മുഴുവനും മുന്നറിയിപ്പ് നല്‍കിയിട്ടും സിറിയ ചെവിക്കൊള്ളാതെ തന്നിഷ്ടം കാട്ടുകയാണെന്നും അമേരിക്കയുടെ നടപടിയെ എതിര്‍ക്കുന്ന റഷ്യന്‍ നിലപാട് മാറുമെന്നുമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഒബാമ ചടങ്ങില്‍ പറഞ്ഞു. ജി-20 ഉച്ചകോടിക്ക് മോസ്കോയില്‍ എത്തിയ ലോകരാജ്യങ്ങള്‍ സിറിയയ്ക്കുമേല്‍ നടപടി വേണമോയെന്ന് അനുകൂലമായും പ്രതികൂലമായും പിന്തുണയുറപ്പാക്കാന്‍ ഉച്ചകോടിക്കെത്തിയ പ്രമുഖര്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി.
സിറിയന്‍ വിഷയത്തില്‍ ആദ്യം നാവനക്കി ചൈന അമേരിക്കയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ലോകസമ്പത്ത്വ്യവസ്ഥ താറുമാറായിരിക്കുന്ന സാഹചര്യമാണിപ്പോള്‍ ഉള്ളത്. ഇന്ധനവിലയിലെ കുതിച്ചുകയറ്റം സിറിയയിലെ സൈനിക നടപടി മൂലം കുത്തനെ ഉയരാനും ലോകസമ്പദ്ഘടന കൂപ്പുകുത്താനും കാരണമാകുമെന്ന് ചൈനീസ് ധനഉപമന്ത്രി സു ഗ്വാന്ഗ്യാവു പറഞ്ഞു. ഇപ്പോള്‍ തന്നെ കറന്‍സി തകര്‍ച്ചയിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍. യുഎന്‍ സെക്രട്ടറി കൗണ്‍സില്‍ കഴിഞ്ഞതിനു ശേഷം മാത്രം സിറിയക്കെതിരെയുള്ള നടപടിയെ കുറിച്ചാലോചിച്ചാല്‍ മതിയെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞത്.ലോക പോലീസെന്ന അമേരിക്കയുടെ വിശേഷണത്തിന് അര്ത്ഥമില്ലാതായിത്തുടങ്ങിയിരിക്കുന്നു. ഇതിന്റെ സൂചനകള്‍ ജി-20 ഉച്ചകോടി കഴിഞ്ഞപ്പോള്‍ അമേരിക്കയ്ക്കും മനസിലായി എന്നു വേണം കരുതാന്‍. അങ്ങനെയാണെങ്കില്‍ ഒന്നുമാകാതെയാണോ ജി-20 പിരിഞ്ഞത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: