ശ്രീനഗര്‍: ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപിയന്‍ ജില്ലയിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു.
തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു പറ്റം ഭീകരര്‍ ഷോപിയനിലുള്ള ഗഗ്രാനിലെ സിആര്‍പിഎഫ് ക്യാമ്പിലേക്ക് ഒരു തുറന്ന വെടിവയ്പ്പ് നടത്തുകയായിരുന്നു.
ലോക പ്രശസ്ത സംഗീത സംവിധായകന് സുബിന് മേഹ്തയുടെ സംഗീത വിസ്മയം ശ്രീനഗറിലെ ഷാലിമാര്‍ ഉദ്യാനത്തില്‍ നടക്കാനിരിക്കെയാണ് ഭീകരാക്രമണം നടന്നത്.
ഏകദേശം ഒരു മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് കാശ്മീര്‍ ഐജി എ ജി മിര്‍ പറഞ്ഞു.
ഇവരെ തിരിച്ചറിയുന്നതിനായി പരിശോധന നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഷോപിയന്‍ ടൗണിലും പരിസര പ്രദേശങ്ങളിലും നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായി. പോലീസ് സ്റ്റേഷന് നേരെ കല്ലേറും മറ്റും നടന്നു.
കൂടാതെ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷങ്ങളും ഉണ്ടായി. പോലീസ് ഇവരുടെ മേല്‍ ലാത്തി ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: