കാസര്‍കോട്: കാസര്‍കോട് നിന്നും മംഗലാപുരത്തേക്കും തിരിച്ചുമുള്ള പാസഞ്ചര്‍ ട്രെയിനുകളില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തിന് മതതീവ്രവാദ സംഘടനകളുടെ ആസൂത്രിത നീക്കം നടക്കുന്നു. മംഗലാപുരത്ത് ഉപരിപഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ ഏറെയും ആശ്രയിക്കുന്നത് രാവിലെയും വൈകിട്ടുമുള്ള പാസഞ്ചര്‍ ട്രെയിനാണ്. തിങ്ങി നിറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ ഇതില്‍ യാത്ര ചെയ്യുന്നത്. ഇതിനിടയില്‍ പുറത്തുനിന്നുള്ള മതതീവ്രവാദ സംഘങ്ങള്‍ വിദ്യാര്‍ത്ഥികളെന്ന വ്യാജേന നുഴഞ്ഞുകയറിയാണ് സംഘര്‍ഷം സൃഷ്ടിക്കുന്നത്. വര്‍ഗ്ഗീയ ലക്ഷ്യത്തോടെ വിദ്യാര്‍ത്ഥികളെ അക്രമിക്കുകയും പെണ്‍കുട്ടികളെ അപമാനിക്കുകയും ചെയ്യുന്നു. ട്രെയിനിലെ സംഭവവുമായി ബന്ധപ്പെട്ട സംഘര്‍ഷം കഴിഞ്ഞ ദിവസം പുറത്തേക്കും വ്യാപിച്ചു. ട്രെയിനില്‍ പ്രശ്നമുണ്ടാക്കിയ മതതീവ്രവാദ സംഘങ്ങളെ മംഗലാപുരത്ത് വെച്ച് നാട്ടുകാര്‍ കൈകാര്യം ചെയ്തിരുന്നു. ഇതിന് പ്രതികാരമായി മംഗലാപുരത്തെ സ്വകാര്യ കോളേജിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയെ ഉപ്പളയില്‍ മതതീവ്രവാദികളുടെ നേതൃത്വത്തില്‍ അക്രമിച്ചു. ഉപ്പള പ്രതാപ് നഗറിലെ പ്രവീണ്‍ ചന്ദ്ര(൨൩)നാണ് മര്‍ദ്ദനമേറ്റത്. കോളേജ് വിട്ട് വീട്ടിലേക്കു വരുമ്പോള്‍ അമ്പതോളം ആള്ക്കാര് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. പ്രവീണിനെ കുമ്പള ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. വിവരമറിഞ്ഞിട്ടും പോലീസ് എത്താന്‍ വൈകിയത് പ്രതിഷേധത്തിനിടയാക്കി. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ട്രെയിനുകളില്‍ സ്ഥിരമായി വിദ്യാര്‍ത്ഥികള്‍ അക്രമങ്ങള്‍ക്കും അധിക്ഷേപത്തിനും ഇരയാകുന്നുണ്ട്. ഈ അധ്യയന വര്‍ഷത്തിണ്റ്റെ തുടക്കത്തില്‍ പരാതി വ്യാപകമായതിനെ തുടര്‍ന്ന് പോലീസുകാരെ ട്രെയിനില്‍ സുരക്ഷയ്ക്കായി നിയോഗിച്ചു. എ.ആര് ക്യാമ്പില്‍ നിന്നുള്ള എട്ട് പേരും രണ്ട് റെയില്‍വേ പോലീസുമാണ് നിലവില്‍ സുരക്ഷയ്ക്കായുള്ളത്. എന്നാല്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കയറുന്ന ട്രെയിനില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ ഇതുകൊണ്ട് സാധിക്കുന്നുമില്ല. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ പെരുമാറ്റവും ഇതിന് തടസ്സമാകുന്നതായി അധികൃതര്‍ പറയുന്നു. മൊഗ്രാല്‍, ഉപ്പള, കുമ്പള ഭാഗങ്ങളില്‍ നിന്നുമുള്ള സംഘങ്ങളാണ് വര്‍ഗീയ നീക്കങ്ങള്‍ക്കുപിന്നില്‍. വിദ്യാര്‍ത്ഥികളെന്ന വ്യാജേന ട്രെയിനില്‍ കയറുന്ന ഇവര്‍ ഭൂരിപക്ഷ സമുദായത്തിലെ വിദ്യാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയാണ്. പെണ്‍കുട്ടികളെ അശ്ളീലം പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്യുന്നു. ഇതിനെ മറ്റുള്ളവര്‍ എതിര്ത്തുകഴിഞ്ഞാല് പുറത്തുള്ള സംഘങ്ങള്‍ക്ക് വിവരം നല്കുന്നു. അടുത്ത സ്റ്റോപ്പെത്തുമ്പോള്‍ കൂടുതല്‍ അക്രമികള്‍ ട്രെയിനില്‍ കയറുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്യും. പോലീസ് എത്തുമ്പോഴേക്കും ഇവര്‍ രക്ഷപ്പെടുമെന്നതിനാല്‍ നിരപരാധികളായ വിദ്യാര്‍ത്ഥികളെയാണ് പോലീസ് പിടികൂടുന്നത്. എതിര്‍ക്കുന്നവരെ പുറത്തുവെച്ച് അക്രമിക്കുന്ന സ്ഥിതിയുമുണ്ട്. അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമായിരുന്നിട്ടും ട്രെയിനുകളില്‍ നടക്കുന്നത് റാഗിംഗായി ചിത്രീകരിച്ച് നിസാരവല്‍ക്കരിക്കുകയാണ് പോലീസ്. സീനിയര്‍ -ജൂനിയര്‍ പ്രശ്നമായി കാണുന്നവര്‍ പുറത്തുനിന്നുമെത്തുന്ന അക്രമിസംഘങ്ങളെ വെള്ളപൂശുകയാണ് ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ട്രെയിനുകളില്‍ കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: