ന്യൂദല്‍ഹി: ഇരുന്നൂറാമത്തെ ടെസ്റ്റ് മത്സരത്തിന് ശേഷം സച്ചിന് ടെണ്ടുല്‍ക്കര്‍ വിരമിക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടെ ബാറ്റിംഗ് ഇതിഹാസത്തിന്റെ ഭാവി പരിപാടികള്‍ എന്തൊക്കെയാണെന്ന് ബിസിസിഐക്ക് പോലും വ്യക്തമായ ധാരണയില്ല. ഇതിനിടെയാണ് അദ്ദേഹത്തിന്റെ സ്വന്തം നാട്ടില്‍ 200-ാമത്തെ ടെസ്റ്റിന് വേദിയൊരുക്കാന്‍ ബിസിസിഐ പരിശ്രമിക്കുന്നത്.
200-ാമത്തെ ടെസ്റ്റ് മത്സരത്തിന് ശേഷം സച്ചിന് വിരമിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അതിന് വേദിയാകാന്‍ ഏറ്റവും യോഗ്യമായ സ്ഥലം മുംബൈയാണെന്ന് അധികൃതര്‍ പറയുന്നു. ഈ ഇതിഹാസം ആരംഭിച്ചത് ഇവിടെയാണ്. അതിനാല്‍ ഇവിടെ വച്ച് അദ്ദേഹം വിരമിക്കട്ടെ, മുതിര്‍ന്ന ബിസിസിഐ അംഗം പറഞ്ഞു.
ഏറ്റവും രസകരമായ വസ്തുത മറ്റൊന്നാണ്. സച്ചിന് ഈ മത്സരം ഇന്ത്യയില്‍ എവിടെവച്ച് നടന്നാലും മതിയെന്നതാണ് അത്. കളി എവിടെ നടക്കണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനില്ലെന്നും ബിസിസിഐ അംഗം പറയുന്നു.
പിന്നെ ബിസിസിഐയുടെ പരിഗണനയിലുള്ള മറ്റൊരു നഗരം ബംഗളൂരു ആണ്. ഈ ചരിത്ര മുഹൂര്‍ത്തതിന് മുന്നോടിയായി ചില ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ടെണ്ടുല്‍ക്കര്‍ പങ്കെടുത്തേക്കും. മുംബൈക്ക് വേണ്ടി സച്ചിന് ചില രഞ്ജി മത്സരങ്ങള്‍ പരിശീലനാര്‍ഥം കളിക്കുമെന്നാണ് സൂചന.
വെസ്റ്റ് ഇന്‍ഡീസ് ടീം ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 27വരെയാണ് ഇന്ത്യയില്‍ പര്യടനം നടത്തുക. ഈ സന്ദര്‍ശനത്തില്‍ രണ്ടു ടെസ്റ്റും മൂന്ന് ഏകദിന മത്സരങ്ങളും അരങ്ങേറും. മത്സരവേദികള്‍ അധികം വൈകാതെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ സെക്രട്ടറി സഞ്ജയ് പാട്ടേല്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: