ന്യൂദല്‍ഹി: ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ ഈ മാസം 16 ന് പെട്രോളിയം മന്ത്രി വെളിപ്പെടുത്തുമെന്ന് വിദേശ കാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ്. രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്ന സാഹചര്യത്തില്‍ ഇറക്കുമതി ബില്‍ കുറയ്ക്കുകയെന്ന ശ്രമത്തിന്റെ ഭാഗമായാണിത്.
എണ്ണ ഇറക്കുമതി ചെലവ് ഏകദേശം 20 ബില്യണ്‍ ഡോളറായി കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡീസല്‍ വില ഉയര്‍ത്തിയിരുന്നു. രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായി ഇടിവുണ്ടാകുന്നതും വെല്ലുവിളിയാണ്. ഇന്ധന ഉപഭോഗം കുറയ്ക്കുക എന്നല്ലാതെ മറ്റുമാര്‍ഗ്ഗമില്ലെന്നും ഖുര്‍ഷിദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: