ഒരു സ്വപ്നാടനം..
കാല്പ്പാടുകളേല്ക്കാത്ത
കന്യകയായ കാട്ടുപാതയിലൂടെ..
തെരുവില്‍..പിന്തുടര്ച്ചകളുടെ
വസ്ത്രമഴിച്ചുവച്ച ഗതിശീലങ്ങളില്
മാറ്റത്തിന്റെ മൈഥുനം..
അത്
ബോധാബോധങ്ങളില്‍ പടര്‍ന്നുകയറുമ്പോള്‍
ചിന്തകളുടെ മേഘാശയങ്ങള്
പരിണാമം തേടുന്നു.
ധമനികളില്‍ ചുഴലിക്കാറ്റടിക്കുന്നു.
യുക്തികള്‍ ഇടിമിന്നലാകുന്നു
ആവര്‍ത്തനങ്ങളില്‍ ഞെരിഞ്ഞടര്ന്ന
വന്ധ്യദിനങ്ങളിലേയ്ക്ക്
അതിഹര്ഷമായി പെയ്തിറങ്ങുന്ന
പുതുമഴ….
രാജനന്ദിനിയുടെ പരിച്ഛേദം
എന്ന കവിതയില്‍ നിന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: