ഡയാന ന്യാഡ്
ക്യൂബയിലെ ഹവാനയില്‍നിന്ന് അമേരിക്കയിലെ ഫ്ലോറിഡവരെ കടലിലൂടെ നീന്തി ചരിത്രം സൃഷ്ടിച്ച അമേരിക്കക്കാരിയായ ഡയാന ന്യാഡാണ് ഈ ആഴ്ച്ചയിലെ വാര്‍ത്തയിലെ സ്ത്രീ. വമ്പന്‍സ്രാവുകളുടെ ഭീഷണി വക വയ്ക്കാതെയാണ് ഈ അറുപത്തിനാലുകാരി മൂന്നുദിവസം കടലില്‍ നീന്തിയത്. 52 മണിക്കൂറും 54 മിനിറ്റുംകൊണ്ടാണ് 160 കിലോമീറ്റര്‍ താണ്ടി ഡയാന ലക്ഷ്യത്തിലെത്തിയത്. 80 മണിക്കൂറായിരുന്നു നിശ്ചയിച്ചിരുന്ന സമയപരിധി. ഇതിന് മുമ്പും തവണ കടലിടുക്ക് കടക്കാന്‍ ഡയാന ശ്രമിച്ചിരുന്നു. എന്നാല്‍ കനത്ത തിരമാലയും സ്രാവുകളുടെ ആക്രമണവും രൂക്ഷമായതോടെ ഈ ഉദ്യമത്തില്‍ നിന്ന് ഇവര്‍ പിന്തിരിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: