ഏതെങ്കിലും വിഷയത്തില്‍ നിങ്ങള്‍ ഡോക്ടറേറ്റ് നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതുമായി ബന്ധപ്പെട്ട ഏത് മേഖലയിലായിരിക്കും നിങ്ങള്‍ ഗവേഷണം നടത്തുക. റിസര്‍ച്ച് ഗൈഡിന്റെ അഭിപ്രായമുള്‍പ്പെടെ എത്ര പേരുടെ അഭിപ്രായം പരിഗണിച്ച ശേഷമായിരിക്കും ഒരു അന്തിമ തീരുമാനത്തില്‍ എത്തുക. എന്നാല്‍ സോഷ്യോളജിയില്‍ ഡോക്ടറേറ്റ് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ ശ്രീനഗറിലെ ഹേമവതി നന്ദന് ബഹുഗുണ ഗര്ഹ്വല് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായിരുന്ന സീമ തംതയ്ക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല, ഗുരുജി എംഎസ് ഗോല്വല്ക്കറിന്റെ ആദര്‍ശങ്ങള്‍ പഠനവിഷയമാക്കുക.
മാനവികതയെ സംബന്ധിച്ച് ഗുരുജിയ്ക്കുണ്ടായിരുന്ന കാഴ്ചപ്പാടുകളോളം വരില്ല മറ്റൊന്നും എന്ന ചിന്തയാണ് സീമയെ അതിന് പ്രേരിപ്പിച്ചത്. സോഷ്യോളജിക്കല്‍ അനാലിസിസ് ഓഫ് സോഷ്യല്‍ ഫിലോസഫി ഓഫ് ശ്രീ മാധവ് സദാശിവ് റാവു ഗോല്‍വല്‍ക്കര്‍ ഇതായിരുന്നു തന്റെ പ്രബന്ധത്തിന് സീമ നല്കിയ തലക്കെട്ട്.
ശ്രീ ഗുരുജിയെന്ന് ആദരവോടെ വിളിക്കപ്പെടുന്ന ഗോല്‍വല്‍ക്കര്‍ ബഹുമുഖ പ്രതിഭയും ചിന്തകനും ഹൈന്ദവ സംസ്കാരത്തിന്റെ വക്താവും ആയിരുന്നു. 1940 മുതല്‍ 1973 വരെ ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്നു ഗുരുജി. അദ്ദേഹം ആര്‍എസ്എസ് മേധാവിയായിരുന്ന കാലഘട്ടത്തിലെ സാമൂഹികവും ദേശീയവുമായ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളും ദാര്‍ശനികമായ കാഴ്ചപ്പാടുകളും അന്നത്തെ അവസ്ഥയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിന് പര്യാപ്തമായിരുന്നുവെന്നും സീമയുടെ പഠനത്തില്‍ പറയുന്നു.
ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് ശ്രീ ഗുരുജിയുടെ ദര്‍ശനങ്ങളെന്ന് സീമ തംത അഭിപ്രായപ്പെടുന്നു. പുതിയൊരു പരിണാമ പ്രക്രിയയ്ക്ക് അത് ജന്മം നല്‍കുമെന്നും ഇന്ത്യയുടെ മാറുന്ന സാമൂഹികവും സാംസ്കാരികവുമായ പരിതസ്ഥിതിയ്ക്ക് ഏറ്റവും അഭികാമ്യവുമായിരിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.
ഗുരുജിയുടെ കാലഘട്ടത്തില്‍ മാത്രമല്ല, ആഗോളവത്കരണത്തിന്റെ ഈ കാലഘട്ടത്തിലും അദ്ദേഹത്തിന്റെ തത്വസംഹിത ഏറെ ഉപയോഗപ്രദമാണ്. മാനവികതയുടെ ഈ വീക്ഷണകോണില്‍ നിന്നുകൊണ്ട് ഗുരുജിയുടെ തത്വശാസ്ത്രവും ആദര്‍ശവും ചിന്തകളും വിശകലനം ചെയ്യുന്നതിനുള്ള ശ്രമമാണ് സീമ നടത്തിയിരിക്കുന്നത്.
നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തുനിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നുമാണ് ശ്രീ ഗുരുജിയെ സംബന്ധിക്കുന്ന പൂര്‍ണ വിവരങ്ങള്‍ തനിക്ക് ലഭ്യമായതെന്ന് സീമ പറയുന്നു. എല്ലായിടങ്ങളില്‍ നിന്നും വലിയ പ്രോത്സാഹനമാണ് സീമയ്ക്ക് ലഭിച്ചത്. രാജ്യത്തിനും സമൂഹത്തിനും വ്യക്തമായ ദിശാബോധം നല്കാന് ഈ റിസര്‍ച്ചിലൂടെ സാധിക്കുമെന്ന പ്രത്യാശയിലാണ് സീമയിപ്പോള്‍.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: