ലോസാഞ്ചലസ്: വടക്കന്‍ കാലിഫോര്‍ണിയയിലെ സ്റ്റേറ്റ് ജഡ്ജായി ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരനും അഭിഭാഷകനുമായ സുനില്‍ കുല്‍ക്കര്‍ണി (41) നിയമിതനായി. ഇതാദ്യമായാണ് ഒരു ഏഷ്യന്‍ വംശജന് ഈ പദവിയില്‍ എത്തുന്നത്.
സാന്റാ ക്ളാരാ കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ടിലാണ് കുല്‍ക്കര്‍ണിയെ ജഡ്ജിയായി നിയമിച്ചിരിക്കുന്നത്. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ സീനിയര്‍ കൗണ്‍സലായും സുനില്‍ സേവനമനുഷ്ഠിച്ചു.
യു.സി ബെര്ക്ലീയില് നിന്ന സയന്‍സ് ബിരുദവും കാലിഫോര്‍ണിയയിലെ ഹേസ്റ്റിംഗ്സ് കോളേജ് ഒഫ് ലോയില്‍ നിന്ന് സുനില്‍ നിയമബിരുദവും നേടി. 1996-97 കാലഘട്ടത്തില്‍ യു.എസ് ഡിസ്ട്രിക്ട് കോടതി ജഡ്ജിയായിരുന്ന ഒലിവര്‍ വാഗ്നറുടെ കീഴില്‍ ലോ ക്ളര്‍ക്കായും ജോലി നോക്കിയിട്ടുണ്ട് സുനില്‍.
അമേരിക്കയിലെ രണ്ടാമത്തെ ശക്തമായ കോടതിയായ യു.എസ് കോര്‍ട്ട് ഒഫ് അപ്പീല്‍ ഫൊര്‍ ദ ഡിസ്ട്രിക്ട് ഒഫ് കൊളംബിയയുടെ ജഡ്ജിയായി ഇന്ത്യന്‍ വംശജനായ ശ്രീകാന്ത് ശ്രീനിവാസനെ അടുത്തിടെ നിയമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: