കായംകുളം: എംഎസ്‌എം കോളേജില്‍ നിന്ന് പുറത്താക്കിയ കെഎസ്‌യു യൂണീറ്റ് പ്രസിഡന്റിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോളേജിലേക്ക് നടത്തിയ പ്രകടനം അക്രമാസക്തമായി. പ്രകടനത്തില്‍ മുഖംമൂടി ധരിച്ച പ്രവര്‍ത്തകര്‍ കോളേജിനേരെ കല്ലെറിയുകയും അദ്ധ്യാപകരെ അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ കോളേജിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇതിനെതിരെ എസ്‌എഫ്‌ഐക്കാര്‍ നടത്തിയ പ്രകടനം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എന്നാല്‍ പോലീസുകാരെ തള്ളിനീക്കി ഇരുവിഭാഗവും ഏറ്റുമുട്ടാന്‍ ശ്രമം നടത്തി. എന്നാല്‍ പോലീസ് കൂടുതല്‍ ജാഗരൂകരായി നിലയുറപ്പിച്ചോതോടെ സ്ഥിതി നിയന്ത്രണാധീതമാകുകയായിരുന്നു. കെഎസ്‌യുക്കാരെ സഹായിക്കാനായി യൂത്തുകോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുറത്തുനിന്ന് കൂടുതല്‍ ഗുണ്ടകള്‍ കോളേജിനുപുറത്ത് നിലയുറപ്പിച്ചിരുന്നു. ഇവരാണ് കോളേജിനകത്തേക്ക് കല്ലെറിഞ്ഞത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി എംഎസ്‌എം കോളേജില്‍ കെഎസ്‌യു-യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയും അദ്ധ്യാപകരേയും അവരുടെ വാഹനവും വീടുകളും അക്രമിച്ച് തല്ലിതകര്‍ക്കുകയും ചെയ്തിരുന്നു. പലപ്പോഴും ഇവരുടെ നടപടിയില്‍ പോലീസ് നോക്കുകുത്തികളാകുന്ന കാഴ്ചയാണ് എംഎസ്‌എം കോളേജിന്റെ പരിസരത്ത് കാണാന്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: