കൊച്ചി: ഫോര്‍ഡ് ഇന്ത്യ ആഗസ്റ്റില്‍ 11065 വാഹനങ്ങള്‍ വിറ്റഴിച്ച് വിപണി സാന്നിധ്യം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇത് 10352 കാറുകള്‍ ആയിരുന്നു. ഏഴ് ശതമാനം വളര്‍ച്ചയാണ് ഇക്കൊല്ലം ആഗസ്റ്റില്‍ നേടിയത്.
ഫോര്‍ഡ് ഇന്ത്യയുടെ വില്‍പ്പനയില്‍ ഈയിടെ പുറത്തിറക്കിയ അര്‍ബന്‍ എസ്യുവി വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ആഗസ്റ്റില്‍ 3057 വാഹനങ്ങളാണ് ഫോര്‍ഡ് ഇന്ത്യ കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം ഇത് 2512 യൂണിറ്റുകളായിരുന്നു. 22 ശതമാനം വര്‍ധനവാണ് കയറ്റുമതിയില്‍ കൈവരിച്ചത്. ഫോര്‍ഡിന്റെ ആഭ്യന്തര വിപണിയിലെ വില്‍പ്പന 8008 കാറുകളാണ്. മുന്‍ വര്‍ഷം ആഗസ്റ്റില്‍ ഇത് 7840 കാറുകള്‍ മാത്രമായിരുന്നു.
ഉപഭോക്താക്കള്‍ ഫോര്‍ഡ് കാറുകളില്‍ അര്‍പ്പിച്ച വിശ്വാസമാണ് വര്‍ഷം തോറുമുള്ള ഫോര്‍ഡ് ഇന്ത്യയുടെ വളര്‍ച്ചയിലെ പ്രധാന ഘടകമെന്ന് ഫോര്‍ഡ് ഇന്ത്യ വൈസ് പ്രസിഡന്റ്, സെയില്‍സ,് അനുരാഗ് മെഹ്റോത്ര പറഞ്ഞു.
വികസന പരിപാടികളുടെ ഭാഗമായി, 300,000 ഫിഗോ വില്‍പ്പനയുടെ ആഘോഷത്തോടനുബന്ധിച്ച് കൊച്ചി ഉള്‍പ്പെടെ കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ 142 നഗരങ്ങളില്‍ ഫോര്‍ഡ് ഇന്ത്യയ്ക്ക് 265 സെയില്‍സ് ആന്‍ഡ് സര്‍വ്വീസ് യൂണിറ്റ് കേന്ദ്രങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: