ന്യൂദല്‍ഹി: ആഗസ്റ്റില്‍ സോയ ധാന്യപ്പൊടി കയറ്റുമതിയില്‍ 18 മടങ്ങ് വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 1.83 ലക്ഷം ടണ്‍ കയറ്റുമതിയാണ് നടന്നതെന്ന് സോയാബീന്‍ പ്രോസസ്സര്‍ അസോസിയേഷന്റെ പ്രസ്താവനയില്‍ പറയുന്നു. പ്രധാനമായും മൃഗങ്ങള്‍ക്കുള്ള ഭക്ഷണമായിട്ടാണ് ഇത് ഉപയോഗിക്കുക. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 10,006 ലക്ഷം ടണ്ണായിരുന്നു കയറ്റുമതി. ഉയര്‍ന്ന ആഭ്യന്തര വിലയാണ് ഇതിന് കാരണം. 2013 ജൂലൈയില്‍ 1.07 ലക്ഷം ടണ്ണായിരുന്നു കയറ്റുമതി.
അന്താരാഷ്ട്ര വിപണി വിലയ്ക്കൊപ്പമാണ് ആഭ്യന്തര വിപണിയില്‍ സോയപ്പൊടിയുടെ വിലയെന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്‍ ഡിമാന്റാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും എസ്ഒപിഎ വക്താവ് പറയുന്നു.
നിലവിലെ എണ്ണ വിപണി വര്‍ഷത്തില്‍(ഒക്ടോബര്‍-സെപ്തംബര്‍) ഇതുവരെ സോയമീല്‍ കയറ്റുമതി 8.86 ശതമാനം ഇടിഞ്ഞ് 32.99 ലക്ഷം ടണ്ണിലെത്തി. തൊട്ടുമുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 36.20 ലക്ഷം ടണ്ണായിരുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ സോയമീല്‍ കയറ്റുമതി 7.023 ലക്ഷം ടണ്ണായിരുന്നു. തൊട്ടുമുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8.342 ലക്ഷം ടണ്ണായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 15.81 ശതമാനം ഇടിവാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: