കൊച്ചി: ഡ്രൈവിങ്ങ് സവിശേഷതകള്‍കൊണ്ട് ശ്രദ്ധേയമായ, ഡ്രൈവ് ഡൈനാമിക് ബി എം ഡബ്ല്യൂ 1 സീരീസ് വിപണിയില്‍ ഇറക്കി. സച്ചിന് ടെന്‍ഡുല്‍ക്കറാണ് പുതിയ ബി എം ഡബ്ല്യൂ വിപണിയില്‍ ഇറക്കിയത്.
ഇന്ത്യയില്‍ നിന്നുള്ള ഫിയ ജിറ്റി 1 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് റേസ് താരം അര്മാന് ഇബ്രാഹിം ബി എം ഡബ്ല്യൂ 1 സീരീസ് ഫ്ലാഗ്ഓഫ് ചെയ്തു. ചെനൈയിലെ ബി എം ഡബ്ല്യൂ പ്ലാന്റില്‍ നിന്നും ഡീസല്‍ പെട്രോള്‍ പതിപ്പുകളില്‍, പ്രാദേശികമായി നിര്‍മിച്ച കാര്‍ എന്ന പ്രത്യേകത കൂടി പുതിയ ബി എം ഡബ്ല്യൂ 1 പരമ്പരയ്ക്കുണ്ട്. ഇന്ത്യയിലെ എല്ലാ ബി എം ഡബ്ല്യൂ ഡീലര്‍ഷിപ്പുകളിലും കാര്‍ ലഭ്യമാകും.
പുതിയ കാര്‍ ഒരു പെട്രോള്‍ വേരിയന്റിലും (ബി എം ഡബ്ല്യൂ 116 ഐ) മൂന്ന് ഡീസല്‍ വേരിയന്റിലും (ബി എം ഡബ്ല്യൂ 118 ഡി, 118 ഡി സ്പോര്‍ട്, 118ഡി സ്പോര്‍ട് പ്ലസ്) ലഭ്യമാണ്.
ബി എം ഡബ്ല്യൂ 116 ഐ (20,90,000 രൂപ) 118 ഡി (22,90,000 രൂപ) 118 ഡി സ്പോര്‍ട്(25,90,000 രൂപ) 118 ഡി സ്പോര്‍ട് പ്ലസ് (29,90,000 രൂപ) എന്നിങ്ങനെയാണ് അഖിലേന്ത്യാടിസ്ഥാനത്തിലുള്ള എക്സ് ഷോറൂം വില.
നോണ്‍ -മെറ്റാലിക് പെയിന്റ് വര്‍ക്കുകളില്‍ ബി എം ഡബ്ല്യൂ 1 സീരീസ് ലഭ്യമാണ്. ആല് പൈന്‍ വൈറ്റ്, ക്രിംസണ്‍ റെഡ്, ബ്ലാക് സഫയര്‍, ഡീപ് സി ബ്ലൂ, ഗ്ലേസിയര്‍ സില്‍വര്‍, മിഡ്നൈറ്റ് ബ്ലൂ, മിനറല്‍ ഗ്രേ, വലേണ്ഷ്യ ഓറഞ്ച് എന്നിവയാണ് നിറങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: