കാബൂള്‍ : അഫ്ഗാനിസ്ഥാന് പാര്‍ലമെന്റില്‍ സിഖ്, ഹിന്ദു മതസ്ഥര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ഉത്തരവ് നിലവില്‍ വന്നു. പ്രസിഡന്റ് ഹമീദ് കര്‍സായിയാണ് ഉത്തരവ് പുറത്തിറക്കിയത്. ഈ ഉത്തരവ് നിലവില്‍ വരുന്നതോടെ പാര്‍ലമെന്റിന്റെ അധോസഭയില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് സീറ്റ് ഉറപ്പാകും.
ഹിന്ദു, സിഖ് വിഭാഗങ്ങള്‍ക്ക് പ്രത്യേക സീറ്റ് എന്ന നിര്‍ദേശം പാര്‍ലമെന്റ് നേരത്തേ തള്ളിയിരുന്നു. പാര്‍ലമെന്റ് സമ്മേളിക്കാത്ത സമയത്ത് പ്രസിഡന്റിന് ഉത്തരവ് ഇറക്കാന്‍ അനുമതിയുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് ഹിന്ദു,സിഖ് വിഭാഗങ്ങള്‍ക്ക് സീറ്റ് അനുവദിക്കുന്ന ഉത്തരവ് കര്‍സായി പുറപ്പെടുവിച്ചത്.
കര്‍സായിയുടെ ഈ തീരുമാനത്തോടെ ന്യൂനപക്ഷങ്ങള്‍ വരുംകാലങ്ങളില്‍ അഫ്ഗാന് പാര്‍ലമെന്റില്‍ മികച്ച പ്രകടനം ലഭിക്കാന്‍ സാധികുമെന്നതില് സംശയമില്ല. എന്നാല്‍, ഹിന്ദു, സിഖ് വിഭാഗങ്ങള്‍ക്ക് നിയമത്തിലൂടെ സീറ്റ് അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും ഒരു വിഭാഗം പാര്‍ലമെന്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: