ബ്യൂണസ് അയേഴ്സ്: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഭരണഘടനാ ഭേദഗതി അംഗീകരിക്കാനാകില്ലെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുമെന്നും ഐഒസി വ്യക്തമാക്കി. ബയേണസ് അയേഴ്സില്‍ ചേര്‍ന്ന ഐഒസി എക്സിക്യൂട്ടീവ് കമ്മറ്റിയുടേതാണ് തീരുമാനം. ഇതോടെ ഇന്ത്യയുടെ ഒളിമ്പിക് പ്രവേശനം വൈകുമെന്ന് ഉറപ്പായി.
ഒളിമ്പിക് അസോസിയേഷന്റെ നിര്‍ദ്ദേശങ്ങളില്‍ ഒന്നൊഴിക എല്ലാം ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് കഴിഞ്ഞ മാസം ഭരണഘടന ഭേദഗതി ചെയ്തത്. ഇതാണ് ഐ.ഒ.സി തള്ളിയിരിക്കുന്നത്. കുറ്റപത്രം ലഭിച്ചവരെ ഭരണത്തില്‍ നിന്നും ഒഴിവാക്കണമെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ദേശം തള്ളിയ ഐഒഎ കുറ്റപത്രം ലഭിക്കുന്നവരുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം എത്തിക്സ് കമ്മറ്റിക്കു വിട്ടുകൊണ്ട് ഭരണഘടനാ ഭേദഗതി നടത്തുകയായിരുന്നു.
പുതിയ ഭരണഘടന പ്രകാരം രണ്ടു വര്‍ഷമോ കൂടുതലോ കാലം ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്കു മത്സരിക്കാനാവില്ല. അതില്‍ കുറഞ്ഞ കാലം ശിക്ഷിക്കപ്പെട്ടവരുടെ കാര്യം എത്തിക്സ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടും. വിലക്ക് ഉദ്യോഗസ്ഥര്‍ക്കും ബാധകമാണെന്ന് ഐ.ഒ.സി വ്യക്തമാക്കി.
ഐഒസി നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയ ശേഷം മാത്രമെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് തെരഞ്ഞെടുപ്പ് നടത്താനാവൂ എന്നും ഐഒസി നിര്‍ദേശിച്ചിട്ടുണ്ട്. ഒളിമ്പിക് ചാര്‍ട്ടറിന് വിധേയമല്ലാതെ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഇന്ത്യയുടെ ഒളിമ്പിക്സ് സസ്പെന്ഷന് പിന്‍വലിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: