ചാണ്ഡിഗഡ്: ബീഹാറുകാരെയും ഉത്തര്‍പ്രദേശുകാരെയും അപമാനിച്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ സമന്‍സ്. ചണ്ഡീഗഡ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്.
ഇരുപത്തൊന്ന് മാസങ്ങള്‍ക്ക് മുമ്പ് ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കവേയാണ് ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും ജനങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്ന പരാമര്‍ശം രാഹുല്‍ നടത്തിയത്. ബീഹാറികളും ഉത്തര്‍പ്രദേശുകാരും എത്ര കാലം മഹാരാഷ്ട്രയിലും പഞ്ചാബിലും പോയി ജോലിക്കുവേണ്ടി യാചിക്കുമെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ഇതിനെതിരെ അഭിഭാഷകനായ അരവിന്ദ് താക്കൂറാണ് കോടതിയെ സമീപിച്ചത്.
ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും ജനങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്തുകയും അപമാനിക്കുകയുമായിരുന്നുവെന്നാണ് രാഹുല്‍ ചെയ്തതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: