കൊച്ചി: ഇന്ത്യാ പ്രോപ്പര്‍ട്ടി ഡോട് കോം സംഘടിപ്പിക്കുന്ന രണ്ടാമത് പ്രോപ്പര്‍ട്ടി ഷോ, ഗൃഹപ്രവേശം, സെപ്തംബര്‍ ആറിന് ആരംഭിക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഗൃഹപ്രവേശം സെപ്തംമ്പര്‍ എട്ടിന് സമാപിക്കും. 50 ബില്‍ഡര്‍മാരുടെ 110 പുതിയ പദ്ധതികള്‍ ഗൃഹപ്രവേശത്തില്‍ അവതരിപ്പിക്കും. 75 കോടി രൂപയുടെ ബുക്കിംഗ് ആണ് പ്രതീക്ഷിക്കുന്നത്.
ടാറ്റാ റിയല്‍റ്റി, അന്നാ പ്രോപ്പര്‍ട്ടീസ്, ദേശായ് ഹോംസ്, ഒലിവ് ബില്‍ഡേഴ്സ്, നെസ്റ്റ് ഇന്‍ഫ്രാടെക്, ഓഷ്യാനസ്, സിന്തൈറ്റ്, ജെയിന് ഹൗസിങ്ങ്, നാഗ്പാല്‍, ന്യൂക്ലയസ് പ്രോപ്പര്‍ട്ടീസ്, കോറല്‍ ഗ്രൂപ്പ്, ഡ്രീം ഫ്ലവര്‍ ഹൗസിങ്ങ്, ഷെര്‍ബോണ്‍ ഹോംസ്, എയ്സ് ഹോംസ്, അന്റാ ബില്‍ഡേഴ്സ്, പേള്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, പൂര്ണാഹോംസ്, റീഗല്‍ പ്രോജക്ട്സ് എന്നിവയാണ് ഗൃഹ പ്രവേശത്തില്‍ പുതിയ പദ്ധതികളുമായെത്തുന്ന പ്രമുഖര്‍.
ഗ്രഹ പ്രവേശത്തിന്റെ ഒഫിഷ്യല്‍ ബാങ്കായ കോര്പ്പറേഷന് ബാങ്കിന്റെ പ്രത്യേക പവിലിയനില്‍ സാമ്പത്തിക മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കാന്‍ സംവിധാനം ഉണ്ടാകും. ഗ്രഹപ്രവേശത്തിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ, ഫ്രീ-ലോഞ്ച് ഓഫറുകള്‍ക്കു പുറമേ ആകര്‍ഷകമായ പലിശനിരക്കോടുകൂടിയ ഭവന വായ്പകള്‍ക്ക് തല്‍ക്ഷണ അംഗീകാരവും കോര്പ്പറേഷന് ബാങ്ക് ലഭ്യമാക്കും.
ഓണത്തിന് കേരളത്തിലെത്തുന്ന വിദേശ മലയാളികള്‍, വസ്തുവില്‍ നിക്ഷേപം നടത്തിയാല്‍ 20 ശതമാനം പ്രോജക്ട് കോസ്റ്റ് ആനുകൂല്യം നേടാന്‍ കഴിയുമെന്ന് ഇന്ത്യാ പ്രോപ്പര്‍ട്ടി ഡോട് കോം സി ഇ ഒ ഗണേഷ് വാസുദേവന്‍ പറഞ്ഞു. വസ്തു വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ റിയല്‍ എസ്റ്റേറ്റ് വിപണയിലേക്ക് നയിക്കുന്ന അസിസ്റ്റഡ് പ്രോപ്പര്‍ട്ടിയുടെ സ്റ്റാള്‍ ഇത്തവണത്തെ പ്രത്യേകത ആണ്. രാവിലെ 10 മുതല്‍ വൈകിട്ട് എട്ടുവരെയാണ് സന്ദര്‍ശന സമയം. പ്രവേശനം സൗജന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: