മുംബൈ: മുംബൈ കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്കെതിരെ മറ്റൊരു പരാതി കൂടി. കേസിലെ പ്രതികള്‍ പീഡിപ്പിച്ചതായി ആരോപിച്ച് മറ്റൊരു യുവതി കൂടി രംഗത്തെത്തിയിരിക്കുകയാണ്.
ബാന്തൂപ് പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. മുംബൈ കൂട്ടബലാത്സംഗം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തന്നെയായിരിക്കും ഈ കേസും അന്വേഷിക്കുക.
മാധ്യമ പ്രവര്‍ത്തകയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശക്തി മില്‍ പരിസരത്ത് വെച്ചു തന്നെയാണ് തന്നെയും പീഡിപ്പിച്ചതെന്നും പ്രതികളില്‍ മൂന്നു പേര് തന്നെ പീഡിപ്പിക്കാനുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകയായ യുവതിയെ ഭീഷണിപ്പെടുത്തിയതുപോലെ പ്രതികള്‍ പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച ശേഷം പരസ്യപ്പെടുത്തുമെന്ന് തന്നെയും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. ഈ കാരണത്താല്‍ ഇതിന് മുമ്പ് പരാതി നല്‍കാതിരുന്നതെന്നും യുവതി പറയുന്നു.
നേരത്തെ പ്രതികള്‍ അറസ്റ്റിലായ ഉടന്‍ തന്നെ ഇവര്‍ നേരത്തെയും ഇത്തരത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. യുവതിയുടെ പരാതിയോടെ ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: