ഈരാറ്റുപേട്ട: മഹാശിലായുഗ സംസ്കാരത്തിന്റെ തെളിവുകള്‍ പൂഞ്ഞാര്‍ കുന്നോന്നിയില്‍ കണ്ടെത്തി. ശിലായുഗകാലത്തെ ശിലായുധവും, ഇരുമ്പ് യുഗാരംഭത്തില്‍ ഉപയോഗിച്ചിരുന്ന ഇരുമ്പ് അവശിഷ്ടവുമാണ് സ്ഥലത്തെ അദ്ധ്യാപകരനായ തോമസ് കുന്നിക്കല്കണ്ടെത്തിയത്. കമ്പുകള്‍ ചെ ത്താനും മിനുക്കാനും ആണ് ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നത്. ബിസി 12,000നും 10,000നും മദ്ധ്യേയുള്ള കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ഇവയെന്ന് കേരളാ സര്‍വ്വകലാശാലയിലെ യുജിസി പുരാവസ്തു ശാ സ്ത്രജ്ഞനായ ഡോ.രാജേന്ദ്രന് അറിയിച്ചു.
മഹാശിലായുഗകാലത്ത് ഉപയോഗിച്ചിരുന്ന കല്‍മഴു, പൊടിക്കല്‍ ഉപകരണം എന്നിവ മുമ്പ് ഈപ്രദേശത്തുനിന്നും തോമസ് കുന്നിക്കല്‍ കണ്ടെത്തിയിരുന്നു. മഹാശിലായുഗത്തില്‍ തന്നെ ഇരുമ്പയിര് ഉരുക്കി ഇരുമ്പ് ആയുധങ്ങള്‍ ഇവിടെ ഉണ്ടാക്കിയതിന്റെ തെളിവും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി ഇരുമ്പിന്റെ ഉപയോഗം കണ്ടുപിടിച്ചത് ഏകദേശം 3000 വര്‍ഷങ്ങള്‍ക്കുമുമ്പ് ഉത്തരേന്ത്യയില്‍ ആയിരുന്നുവെന്ന് ശാസ്ത്രം പറയുന്നു. എന്നാല്‍ ഈ പ്രദേശങ്ങളിലും പ്രാചീനകാലഘട്ടത്തില്‍ തന്നെ ഇരുമ്പ് ഉണ്ടായതിന്റെ തെളിവാണിതെന്ന് ഡോ.രാജേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: